പെരിയ:വിദ്യാര്‍ത്ഥികളുടെ വര്‍ണാഭമായ ഘോഷയാത്രയോടെ കേരള കേന്ദ്ര സര്‍വകലാശാല കലോത്സവമായ ‘കങ്കാമ 2025’ന് കൊടിയേറി. വിവേകാനന്ദ സര്‍ക്കിളില്‍നിന്നും പയസ്വിനി ഓഡിറ്റോറിയത്തിലേക്ക് താള മേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തോടെ അണിനിരന്നു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗായകന് അഖില്‍ ദേവ് മുഖ്യാതിഥിയായി. ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്. ജയപ്രകാശ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ. ശ്രാവണ, പ്രേരണ കോര്‍ഡിനേറ്റര്‍ ഡോ. ശ്യാം പ്രസാദ്, സ്റ്റുഡന്റ്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ. വിഷ്ണു പ്രസാദ്, വൈസ് പ്രസിഡന്റ് പി. ശ്രീപ്രിയ എന്നിവര്‍ സംസാരിച്ചു. റീതു രവീന്ദ്രന് സ്വാഗതവും എന്‍.വി.അബ്ദുള്‍ സഹദ് നന്ദിയും പറഞ്ഞു. നാളെ സമാപിക്കും.
നിലവിളക്ക് കൊളുത്താന്‍ അനുവദിച്ചില്ല
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാല കലോത്സവമായ ‘കങ്കാമയുടെ ഉദ്ഘാടന വേദിയില്‍ നിലവിളക്ക് കൊളുത്താന്‍ അനുവദിക്കാതെ യൂണിയന്. ഉദ്ഘാടന വേദിയില്‍ നിലവിളക്ക് നേരത്തെ സജ്ജീകരിച്ചിരുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയപ്പോഴാണ് എസ്എഫ് ഐ ഉള്‍പ്പെടെ, മറ്റ് പ്രസ്ഥാനങ്ങളുടെ വിദ്യാര്‍ത്ഥികളടക്കം എതിര്‍ത്തത്.
ഇതിനെ തുടര്‍ന്ന് വൈസ് വൈസ് ചാന്‍സലര്‍ നിലവിളക്ക് കൊളുത്താതെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
