കടുമന വടക്കനടുക്കം വയനാട്ടു കുലവന്‍ ദൈവസ്ഥാനത്ത് വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവം നാളെ തുടങ്ങും

മുള്ളേരിയ: കടുമന വടക്കനടുക്കം വയനാട്ടു കുലവന്‍ ദൈവസ്ഥാനത്ത് വയനാട്ടു കുലവന്‍ തെയ്യം കെട്ട് മഹോത്സവം നാളെ (22) തുടങ്ങും. രാവിലെ 8:40നും 9:40 നും മധ്യേ കലവറ നിറയ്ക്കല്‍ ചടങ്ങോടെയാണ് ഉത്സവാരംഭം. മുള്ളേരിയ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് കലവറ ഘോഷയാത്ര ആരംഭിക്കും. രാത്രി 7ന് കൈവീത് തുടര്‍ന്ന് തെയ്യം കുടല്‍. 23ന് വൈകിട്ട് 5:30ന് ഭണ്ഡാരം എഴുന്നള്ളത്ത് തുടര്‍ന്ന് കോരച്ഛന്‍ തെയ്യത്തിന്റെ വെള്ളാട്ടം രാത്രി 9 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും. തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങ്.11 ന് വിഷ്ണുമുര്‍ത്തി തെയ്യത്തിന്റെ തിടങ്ങല്‍, വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 24ന് രാവിലെ 8 ന് കോരച്ഛന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, ഉച്ചക്ക് 3 ന് വയനാട്ടുകുലവന്‍ പുറപ്പാട്, ചുട്ടോപ്പിക്കല്‍,വൈകുന്നേരം 4 ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാട്, രാത്രി 11:30ന് മറപിളര്‍ക്കല്‍ തുടര്‍ന്ന് കൈവിതോടെ ഉത്സവംസമാപിക്കും.

error: Content is protected !!