കാഞ്ഞങ്ങാട്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കലാ -സാംസ്‌കാരിക വിഭാഗമായ സംസ്‌കാരസാഹിതി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹി പട്ടിക സംസ്ഥാന ചെയര്‍മാന്‍ സി ആര്‍ മഹേഷ് എംഎല്‍എയുടെ അനുവാദത്തോടെ ജില്ലാ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി, കണ്‍വീനര്‍ ദിനേശന്‍ മൂലക്കണ്ടം എന്നിവര്‍ പുറത്തുവിട്ടു. ഡോ. വിവേക് സുധാകരനാണ് പുതിയ ജില്ലാ ട്രഷറര്‍. വൈസ് ചെയര്‍മാന്മാരായി ബാബു മണിയങ്ങാനം, എന്‍ കെ ബാബുരാജ്, രാമകൃഷ്ണന്‍ മോനാച്ച, കാവുങ്കല്‍ നാരായണന്‍ മാസ്റ്റര്‍, അഡ്വ. ബിജു ഏലിയാസ്. ജനറല്‍ സെക്രട്ടറിമാരായി സിബിച്ചന്‍ പുളിങ്ങാലില്‍, ഗോപകുമാര്‍ മരുതോം, രവി പിലിക്കോട്, പി പി കുഞ്ഞികൃഷ്ണന്‍ നായര്‍, ജോയി മാരൂര്‍, സുരേഷ് കൊട്രച്ചാല്‍, ഗീത തൃക്കരിപ്പൂര്‍. സെക്രട്ടറിമാരായി ചന്ദ്രന്‍ ഞാണിക്കടവ്, ശ്രീരാമന്‍ കല്ലന്‍ചിറ, ടോംസണ്‍ ടോം, ശശി വെള്ളിക്കോത്ത്, എം ബാലാമണി, ഡോ. ദിവ്യ ജെയിന്‍. നിര്‍വ്വാഹകസമിതി അംഗങ്ങളായി പി കെ വിനയകുമാര്‍, ചന്ദ്രന്‍ മുട്ടത്ത്, സുകുമാരന്‍ ആശിര്‍വാദ്, ഗോവിന്ദന്‍ ദീപ്തി, സുരേഷ് പെരിയങ്ങാനം, പി പ്രവീണ്‍കുമാര്‍, പ്രഭന്‍ നീലേശ്വരം, ഉഷസ്സ് മാലോം, ഷാജഹാന്‍ തൃക്കരിപ്പൂര്‍, സിന്ധു ബാബു, ഹരി പനത്തടി, ഷിഹാബ് കാര്‍ഗില്‍, വേദാവതി വോര്‍ക്കാടി എന്നിവരാണ് പുതിയ ഭാരവാഹികള്‍. നിയോജക മണ്ഡലം ഭാരവാഹികളായി കാഞ്ഞങ്ങാട് – അഡ്വ. ബിജു കൃഷ്ണ (ചെയര്‍മാന്‍), ഉമേശന്‍ കാട്ടുകുളങ്ങര (കണ്‍വീനര്‍). തൃക്കരിപ്പൂര്‍ – ചന്ദ്രന്‍ നാലപ്പാടം (ചെയര്‍മാന്‍), ടി വി രാജീവന്‍ (കണ്‍വീനര്‍). ഉദുമ – രാജേഷ് പള്ളിക്കര (ചെയര്‍മാന്‍), പി വി ഉദയകുമാര്‍ (കണ്‍വീനര്‍). കാസര്‍കോട് – അഷ്റഫ് കൈന്താര്‍ (ചെയര്‍മാന്‍), ഖാലിദ് പൊവ്വല്‍ (കണ്‍വീനര്‍). മഞ്ചേശ്വരം – രാഘവേന്ദ്ര ടി പൈവളിഗ (ചെയര്‍മാന്‍), സാദര്‍ ഹുസൈന്‍ മംഗല്‍പ്പാടി (കണ്‍വീനര്‍) എന്നിവരെയുംതെരഞ്ഞെടുത്തു.
സംസ്‌കാരസാഹിതി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു
