നീലേശ്വരം – ഇടത്തോട് റോഡ് പണി പൂര്‍ത്തീകരിക്കണം

ചായ്യോത്ത് : നീലേശ്വരം എടത്തോട് റോഡിന്റെ മെര്‍ക്കാടം ടാറിങ് പ്രവര്‍ത്തിയും ഓട നിര്‍മ്മാണവും പൂര്‍ത്തീകരിക്കണമെന്ന് കുണ്ടാരം സൗഹൃദ പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ബോഡി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചോയങ്കോട് മുതല്‍ നരി മാളം വരെയും പാലാത്തടം മുതല്‍ പാലായിറോഡ് വരെയും താലൂക്ക് ആശുപത്രി മുതല്‍ നീലേശ്വരം വരെയുമാണ് ഈ റോഡിന്റെ പണി പൂര്‍ത്തിയാകാന്‍ ഉള്ളത്.
വാര്‍ഷിക ജനറല്‍ബോഡിയോഗംചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കെ ദീപേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മാരകമായ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹത്തെ, പ്രത്യേകിച്ച് യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. സൗഹൃദ പുരുഷ സ്വയം സഹായ സംഘം പ്രസിഡണ്ട് ടി ശ്രീധരന്‍ അധ്യക്ഷനായി.
കെ സത്യന്‍, അപ്പു മാസ്റ്റര്‍,കുഞ്ഞമ്പു മാസ്റ്റര്‍, കെ ശ്രീധരന്‍ മാസ്റ്റര്‍, അമ്പുഞ്ഞി നായര്‍, സുരേശന്‍ മാസ്റ്റര്‍, കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
കെ ശിവനാഥന്‍ നായര്‍ സ്വാഗതവും കെ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ടി ശ്രീധരന്‍ (പ്രസി) , ഇ.ജെ.ശിവനാഥന്‍ നായര്‍ (സെക്രട്ടറി), കെ രാമചന്ദ്രന്‍ (വൈ. പ്രസി ), കെ രാധാകൃഷ്ണന്‍(ജോ. സെക്ര ), അജി വേങ്ങത്താനത്ത് (ട്രഷറര്‍).

error: Content is protected !!