കളിയാട്ട ഉത്സവത്തിന് മുന്നോടിയായി ലഹരി ബോധവല്‍ക്കരണ ക്ലാസ് നടത്തി

മാവുങ്കാല്‍: പള്ളോട്ട് ഭഗവതി അമ്മ ദേവസ്ഥാനം മെയ് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന കളിയാട്ട ഉത്സവത്തിന്റെ മുന്നോടിയായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു.പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ക്യാമ്പ് അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്ഘാടനം ചെയ്തു.ജില്ലക്ക് അകത്തും പുറത്തും 4000 ത്തോളം ലഹരി ബോധവല്‍ക്കരണ പ്രചരണങ്ങള്‍ നടത്തിയ മുന്‍ എക്‌സൈസ് ഓഫീസര്‍ എന്‍ ജി രഘുനാഥന്‍ ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ദേവസ്ഥാനം പ്രസിഡന്റ് കെ ദാമോദരന്‍ നായര്‍ അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ പി സുനിത,സാമൂഹികപ്രവര്‍ത്തകര്‍ അഡ്വ. ടി കെ സുധാകരന്‍,മുന്‍ പഞ്ചായത്ത് അംഗങ്ങളായ കെ എം ഗോപാലന്‍, കെ സുജാത,മാതൃസമിതി സെക്രട്ടറി മിനി ശ്രീനിവാസന്‍,സാംസ്‌കാരിക സമിതി പ്രസിഡന്റ് പി സുനില്‍കുമാര്‍എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശ്രീധരന്‍ ആലുംകുഴി സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി കെ ജയചന്ദ്രന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!