ടി വി കരിയന്‍ സ്മാരക മന്ദിരം നിര്‍മ്മാണ കമ്മിറ്റി രൂപീകരണയോഗം നടത്തി

പുല്ലൂര്‍ :സി പി ഐ എം താളിക്കുണ്ട് ബ്രാഞ്ച് ഓഫിസിന് വേണ്ടി നിര്‍മ്മിക്കുന്ന ടി വി കരിയന്‍ സ്മാരകമന്ദിരത്തിന്റെ നിര്‍മ്മാണകമ്മിറ്റി രൂപീകരണയോഗം നടന്നു. സി പി ഐ എം ഏരിയാ കമ്മിറ്റിയംഗം സുനു ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറി വി നാരായണന്‍ അധ്യക്ഷനായി. മൂലക്കണ്ടം പ്രഭാകരന്‍, ജ്യോതി ബസു, ശാരദ എസ് നായര്‍,എം വി നാരായണന്‍,പി കുഞ്ഞിക്കേളു, പത്മനാഭന്‍ പടിഞ്ഞാറേ വീട് എന്നിവര്‍ സംസാരിച്ചു. നാരായണന്‍ മാടിക്കാല്‍ സ്വാഗതവും എ അജിത്കുമാര്‍ നന്ദിയും പറഞ്ഞു.സംഘാടകസമിതി ഭാരവാഹികളായി വി വി രമേശന്‍, പി കെ നിഷാ ന്ത്, അഡ്വ. കെ രാജ്മോഹന്‍, എം പൊക്ലന്‍, പി അപ്പുക്കുട്ടന്‍, വി നാരായണന്‍( രക്ഷാധികാരികള്‍ ), നാരായണന്‍ മാടിക്കാല്‍ (ചെയര്‍ ), എ അജിത് കുമാര്‍ (കണ്‍വീനര്‍ )എന്നിവരെയും അറുപതംഗ എക്‌സികുട്ടീവ് കമ്മിറ്റിയെയുംതിരഞ്ഞെടുത്തു.

error: Content is protected !!