മാവുങ്കാല്‍: ത്രിസന്ധ്യയില്‍ ദേവിയുടെ മുന്നില്‍ ലക്ഷം ദീപം തെളിയിച്ച് ആയിരങ്ങള്‍. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത്
നടന്ന ലക്ഷം ദീപം സമര്‍പ്പത്തിന് ദേവസ്ഥാന പൂജാരി വലിയ വീട്ടില്‍ കുഞ്ഞിരാമന്‍ ആദ്യ ദീപം തെളിച്ചു. ഒരു തിരിയില്‍ നിന്ന് നിമിഷ നേരം കൊണ്ട് ലക്ഷം ദീപമായി ദേവസ്ഥാന പരിസരം പ്രഭാപൂരിതമാക്കി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി വി .ദാമോദരന്‍, കണ്‍വീനര്‍ പി വി.ബാലകൃഷ്ണന്‍ മാസ്‌റര്‍, വൈസ് ചെയര്‍മാന്‍മാരായ കുഞ്ഞിരാമന്‍ എക്കാല്‍,ടി വി ശ്രീധരന്‍,ജോ. കണ്‍വീനര്‍ സുരേശന്‍ കപ്പണക്കാല്‍, ട്രഷറര്‍ കെ.വിജയന്‍,
ദേവസ്ഥാന സെക്രട്ടറി രവി ചന്ദ്രന്‍ നെല്ലിത്തറ, ട്രഷറര്‍ മോഹനന്‍ കൊടവലം,മാതൃസമിതി പ്രസിഡന്റ് എ വി സാവിത്രി, സെക്രട്ടറി പി വി ചന്ദ്രിക തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പ്രസാദ വിതരണവും നടന്നു.
കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് ലക്ഷം ദീപം സമര്‍പ്പണം
