ജില്ലാ പോലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു.

കാസര്‍കോട്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി ബി.വി വിജയഭാരത് റെഡ്ഡി ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ബേക്കല്‍ എസ്എച്ച്ഒ അപര്‍ണ്ണ, ഡിവൈ.എസ്.പിമാരായ സി.കെ സുനില്‍ കുമാര്‍, വി.വി മനോജ്, ബാബു പെരിങ്ങേത്ത്, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി . എം. സുനില്‍ കുമാര്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!