വെള്ളരിക്കുണ്ട് : റമദാന്‍ നോമ്പ് എടുത്ത സംസ്ഥാന കൃഷി മന്ത്രി ശിവരാത്രി വ്രതം കൂടി എടുക്കുമെന്ന് പറയാന്‍ ആര്‍ജവം കാണിക്കണമെന്ന്
ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ടുമായ വത്സന്‍ തില്ലങ്കേരി. പുങ്ങംചാല്‍ സംസ്‌കൃതി സാംസ്‌കാരിക വേദി യുടെ വാര്‍ഷിക ആഘോഷം ‘സപ്‌തോത്സവം ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ ഗൃഹനാഥന്‍മാര്‍ തയ്യാറാകണമെന്നും ഇത് സമൂഹ നന്മയ്ക്കും യാഥാര്‍ഥ്യബോധ മുള്ള തലമുറകള്‍ സൃഷ്ടിക്കുമെന്നും കുട്ടികള്‍ പുഞ്ചിരി യോടെ വളരണ മെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. സംസ്‌കൃതി സാംസ്‌കാരിക വേദി പ്രസിഡന്റ് പി. വേണു ഗോപാല്‍ അധ്യക്ഷനായി. സേവാ ഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ അടോട്ട് കയ,വിവിധ ക്ഷേത്ര കമ്മറ്റി ഭാര വാഹികളായ പ്രമോദ് പറമ്പ , കെ. രത്‌നാകാരന്‍ പുഴക്കര കുഞ്ഞിക്കണ്ണന്‍ നായര്‍,പി. കനക രാജന്‍, അജയകുമാര്‍ നാട്ട ക്കല്‍,തമ്പാന്‍ അത്തി ക്കല്‍,വിജയന്‍ പാമ്പക്കല്‍, സംസ്‌കൃതി സെക്രട്ടറി എം. വി. സന്തോഷ്, മാതൃ സമിതി പ്രസിഡന്റ് രഞ്ജിനി ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു. പി. രഞ്ജിത്ത് സ്വാഗതവും എന്‍. എസ്. സുരേഷ് ബാബു. നന്ദിയും പറഞ്ഞു. . തിരു വാതിര, കൈകൊട്ടി കളി , മോഹിനിയാട്ടം, മ്യൂസിക് ഫ്യൂഷന്‍, ഫ്യൂ ഷന്‍ ഡാന്‍സ്, വൈറല്‍ പാട്ട് ഫാമിലി നിഷാദ് സുല്‍ത്താന്‍ സംഘം അവതരിപ്പിച്ച സംഗീത സന്ധ്യയും നടന്നു.
