പരപ്പ :വയലിനില്‍ ഗംഗാ തരംഗം തീര്‍ത്ത് സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കി ഗംഗാ ശശിധരന്. പരപ്പ തളി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പതിനൊന്ന് വയസുകാരി ഗംഗാ ശശിധരന് നയിച്ച വയലിന് ഫ്യൂഷനാണ് ക്ഷേത്ര സന്നിധിയില്‍ എത്തിയവരുടെ മനസും കാതും കവര്‍ന്നത്. ഗംഗ വയലിനിലൂടെ സംഗീതം ഉതിരുമ്പോള്‍ കുഞ്ഞു മുഖത്ത് വിരിയുന്ന നിഷ്കളങ്ക ഭാവങ്ങള്‍ സംഗീത ആരാധകരുടെ മനസിനെ പിടിച്ചെടുക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഗം ഗയുടെ സംഗീതവും ഭാവപ്രകടനങ്ങളും ഇതിനകം വൈറലാവുകയാണ്. നാലര വയസ്സില്‍ വയലിന് പഠനം ആരംഭിച്ച ഗംഗ, ഇന്ത്യക്ക് അകത്തും പുറത്തുമായി ഇരുന്നൂറിലധികം വേദികളില്‍ വയലിന് കച്ചേരി അവതരിപ്പിച്ച് പ്രശംസ നേടിയിട്ടുണ്ട്.
സംഗീതത്തിലെ പ്രഗത്ഭര്‍ പോലും ഗംഗയുടെ കഴിവിനെ പ്രശംസിച്ചിട്ടുണ്ട്. വയലിനില്‍ കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി രാഗങ്ങളും സിനിമ ഗാനങ്ങളും ഒരുപോലെ വഴങ്ങുന്ന പ്രതിഭയാണ് . ഗംഗക്കുട്ടി ഗു രുവായൂരിലാണ് ജനിച്ചതെങ്കിലും ഇപ്പോള്‍ മലപ്പുറം വെളിയങ്കോട്ടാണ് താമസം. നാലര വയസ് മുതല്‍ വയലിന് പഠിക്കുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി അവാര് ഡുകളും ഫെലോഷിപ്പുകളും തേടിയെത്തി. 2024ലെ സംഗീ തത്തിനുള്ള ഷണ്മുഖാനന്ദ ഭാരതരത്ന ഡോ. എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ് ലഭിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ വിദഗ്ധനായ ഓടക്കുഴല്‍ വാദകന്‍ പത്മവിഭൂ ഷണ് ഹരിപ്രസാദ് ചൗരസ്യയില്‍ നിന്ന് അവാര്‍ഡ് ലഭിച്ചത്. അച്ഛന് ശശിധരന്, അമ്മ കൃഷ്ണവേണി, സഹോദരന് മഹേശ്വരന്.
വയലിനില്‍ ഗംഗാപ്രവാഹ തരംഗം തീര്‍ത്ത് ഗംഗകുട്ടി
