കാഞ്ഞങ്ങാട്:ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം അംഗങ്ങളുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവുംവലിയസാംസ്കാരിക കൂട്ടായ്മയായ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം സംഗീത മേഖലയില്‍ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി സൂപ്പര്‍ സിംഗര്‍ 2025 സംസ്ഥാനതല ഗാനാലാപന മത്സരം . ഹൊസ്ദുര്‍ഗ് ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്ത പ്രാഥമിക ഘട്ടത്തില്‍ നിന്നും തെരഞ്ഞെടുത്ത ആറു വീതം പുരുഷ വനിത ഗായകരാണ് അവസാനഘട്ട മത്സരത്തില്‍ പങ്കെടുത്തത്.മെലഡി,യുവര്‍ ചോയ്സ്എന്നീ രണ്ട് ഭാഗങ്ങളിലായാണ് മത്സരം നടത്തിയത്.ഇതില്‍ ഹരിമുരളീരവം, മായാമയൂരം പീലി നീട്ടിയോഎന്നീ ഗാനങ്ങള്‍ തന്റേതായ ശൈലിയില്‍ പാടിയ പഴയങ്ങാടിയിലെ ഷിജിലും,സൂര്യകാന്തി സ്വപ്നംസ്വപ്നം കാണുവാതാരെ,ശരപ്പോളി മാല ചാര്‍ത്തി എന്നീ ഗാനങ്ങള്‍ തനിമയോടെ പാടിയ മേഘ തമ്പാന് എന്നിവര്‍ ഇരുവിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി.ഗീത് ചന്ദ്,ശ്യാം അരയി എന്നിവര്‍ക്കാണ് പുരുഷ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനവും,സയനമീത്തല്,അമ്പിളി എന്നിവര്‍ വനിതാ വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.ഇരു വിഭാഗങ്ങളിലും 10000,5000,3000 എന്നീ കേഷ് അവാര്‍ഡുകളും,ട്രോഫിയും വിജയികള്‍ക്ക് നല്കി.ഷാജിമംഗലന്,അതുല്യ ജയകുമാര്‍,എ എം അശോക് കുമാര്‍,വി. ടി സുധാകരന് എന്നിവര്‍ അടങ്ങിയ പാനലാണ് വിജയികളെ കണ്ടെത്തിയത്.ഗണേഷ് നീലേശ്വരം,ശുഭന് ശുഭരാഗം, പിവി ബാബുരാജ്,സോമസുന്ദരം, എം അനീഷ് ,ഹരിശ്രീധര് എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്. ബാലാജി റെഡന്സി , എക്സ്പ്രസ്സ് ഹൈപ്പര്‍ മാര്‍ക്കറ്റ്, മീത്തല്‍ ഫിറ്റ്നസ്, തരംഗ് കാഞ്ഞങ്ങാട്, രാജീവ് ലാസര്‍, രവീന്ദ്രന് പാരഗണ്‍ എന്നിവര്‍ നല്കിയ ക്യാഷ് അവാര്‍ഡുകള്‍ ആണ് വിജയികള്‍ക്ക് സമ്മാനിച്ചത്.ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ അധ്യക്ഷനായി.വിജയികള്‍ക്ക് മുരളി ഗിരിജ, ജ്യോതിഷ് കണ്ടത്തില്‍,രവീന്ദ്രന് പാരഗണ്‍,രാജീവ് ലാസര്‍,പി. രഘുനാഥന് ,ട്രഷറര്‍ ബി .സുരേന്ദ്രന്,വൈസ് പ്രസിഡന്റുമാരായ അംബുജാക്ഷന് ആലാമി പള്ളി,ദിനേശന് മൂലക്കണ്ടം,കമ്മറ്റി അംഗം ടിപി ഗംഗാധരന് ,പവിത്രന് ഞാണിക്കടവ്,റെജിമോള്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.
ആര്‍ട്ട് ഫോറം സെക്രട്ടറി ചന്ദ്രന് ആലാമി പള്ളി സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍ കെ ബാബുരാജ് നന്ദിയും പറഞ്ഞു ആര്‍ട്ട് ഫോറം കമ്മിറ്റി അംഗങ്ങള്‍,മെമ്പര്‍മാര്‍,പൊതുജനങ്ങള്‍ തുടങ്ങി 100കണക്കിന് ആളുകള്‍ പരിപാടിയില്‍പങ്കെടുത്തു.
ആര്‍ട്ട് ഫോറം സൂപ്പര്‍ സിംഗര്‍ 2025 സംസ്ഥാനതല സംഗീത മത്സരം: ഷിജില്‍ പഴയങ്ങാടി, മേഘതമ്പാന് എന്നിവര്‍ക്ക് ഒന്നാം സ്ഥാനം
