കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2024- 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ചുണ്ട അരയങ്ങാനം റോഡിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ നിര്‍വ്വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷയായി.
ഈ റോഡ് പൂര്‍ത്തിയാകുന്നത് വഴി, മുണ്ടോട്ട് നിന്നും ചുണ്ട വഴി അരയങ്ങാനത്തെ ക്കുള്ള യാത്ര എളുപ്പമാകും. പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ഈറോഡ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കെ വി ശ്രീലത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍, വാര്‍ഡ് മെമ്പര്‍ ശൈലജ, വാര്‍ഡ് വികസന സമിതി അംഗം വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചുണ്ട -അരയങ്ങാനം റോഡ് ഉദ്ഘാടനം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു
