കാഞ്ഞങ്ങാട്: ‘അഭിനയ പഴമയ്‌ക്കൊരു പെരുമ എന്ന’ മുതിര്‍ന്ന നാടക പ്രവര്‍ത്തകരുടെ സംഗമത്തിന്റെ ഭാഗമായി നാടക പ്രതിഭ ബി.വി.കണ്ണന്‍ മാസ്റ്റര്‍ ചാലിങ്കാലിനെ ആദരിച്ചു. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെല്ലാം നിറസാന്നിദ്ധ്യമായിരുന്നു കണ്ണന്‍ മാസ്റ്റര്‍. അധ്യാപക സംഘടനാരംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന കണ്ണന്‍ മാസ്റ്റര്‍ പ്രായാധിക്യത്താലും വാര്‍ധക്യസഹജമായ അസുഖം മൂലവും വീട്ടില്‍ തന്നെ കഴിയുകയാണ്. സ്ത്രീ വേഷങ്ങളിലൂടെ അരങ്ങിലെത്തിയ കണ്ണന്‍ മാസ്റ്റര്‍ പിന്നീട് നായക വേഷത്തിലേക്ക് വളരെ പെട്ടെന്ന് മാറി. ഇന്നും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നത് പുല്ലൂര്‍ വണ്ണാര്‍ വയലില്‍ അരങ്ങേറിയ മഹാകവി കുട്ടമത്തിന്റെ ബാലഗോപാലന്‍ എന്ന ആദ്യ നൃത്ത സംഗീതനാടക അനുഭവങ്ങളാണ്.
പ്രമുഖ നാടക സംവിധായകന്‍ വി ശശി നീലേശ്വരം ‘നാടക് സംഘടനയ്കുവേണ്ടി കണ്ണന്‍ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രഭാകരന്‍ ചാലിങ്കാല്‍, രാമകൃഷ്ണന്‍ വാണിയം പാറ, അനുരാജ് കല്യാണ്‍ റോഡ്, സി.കെ.രവി ചാലിങ്കാല്‍, പ്രകാശന്‍ കുന്നുപാറ, അജയന്‍ ചാലിങ്കാല്‍, ടി. ദാമോധരന്‍ ചാലിങ്കാല്‍സംബന്ധിച്ചു.
നാടക പ്രതിഭ ബി.വി.കണ്ണന്‍ മാസ്റ്റര്‍ ചാലിങ്കാലിനെ ആദരിച്ചു
