നീലേശ്വരം: 916 മുദ്രയുള്ള മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നീലേശ്വരത്തെ ജ്വല്ലറി ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ റിമാന്‍ഡിലായ സംഭവത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. കരിന്തളം വാളൂരിലെ പ്രസാദിന്റെ ഭാര്യയും നീലേശ്വരത്തെ കടയിലെ സെയില്‍സ് ഗേളുമായ രമ്യ, കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ സ്വദേശിയും ചെറുവത്തൂര്‍ പുതിയകണ്ടത്ത് താമസക്കാരനുമായ ഷിജിത്ത് എന്നിവരെയാണ് നീലേശ്വരം എസ്‌ഐ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുക്കുപണ്ടത്തിന് 916 മുദ്ര പതിപ്പിച്ച് നല്‍കിയ നീലേശ്വരം രാജാ റോഡില്‍ താര കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ദേവനന്ദ ഗോള്‍ഡ് ഉടമയും കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയുമായ ബിജുവിനെയും അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെയും റിമാന്റ് ചെയ്തു.
916 മുദ്രയുള്ള 26.400 ഗ്രാം വ്യാജ സ്വര്‍ ണവുമായി കരിന്തളം സഹകരണ ബാങ്കില്‍ പണയപ്പെടുത്തുന്നതിനായി ചെന്നപ്പോഴാണ് പ്രതികള്‍ പിടിയിലാവുന്നത്. ബാങ്ക് ജീ വനക്കാര്‍ക്ക് തോന്നിയ സംശയമാണ് വന്‍ തട്ടിപ്പ് വെളിച്ചത്താകുവാന്‍ കാരണം. ബാങ്ക് സെക്രട്ടറി വി മധുസുദനന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഷിജിത്തും ബിജുവും ഉറ്റ സു ഹൃത്തുക്കളാണ്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും ഷിജിത്താണ്. സെയില്‍സ് ഗേളായ രമ്യയ്ക്ക് ഷി ജിത്തിനെ നേരത്തെ അറിയാം. ആ പരിചയത്തില്‍ ഇയാളോട് പണം വായ്പ ആവശ്യപ്പെട്ടപ്പോള്‍ നീലേശ്വരത്തെ തന്നെ ഒരു ഫാന്‍സി കടയില്‍ നിന്ന് മുക്ക് പണ്ടം വാങ്ങുകയും സുഹൃത്തായ ബിജുവിന്റെ ജ്വല്ലറിയില്‍ പോയി 916 മുദ്ര പതിപ്പിച്ച് കൊടുത്ത് പണയം വെക്കുന്നതിനായി ബാങ്കിലേക്ക് പോവുകയായിരുന്നു. ഒറിജിനല്‍ സ്വര്‍ണ്ണത്തിന് മാത്രം കാണുന്ന 916 മുദ്ര വ്യാജ സ്വര്‍ണത്തിന് കൂടി പതിപ്പിച്ചു കൊടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഒറിജിനല്‍ ഏത് വ്യാജന്‍ ഏതെന്ന് തിരിച്ചറിയാന്‍ പോ ലും കഴിയാത്ത സ്ഥിതിയാണ്.
