കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 സാംസ്‌കാരിക സമ്മേളനം നടന്നു

ഇരിയ : കാട്ടുമാടം ജവഹര്‍ ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ് രജതജൂബിലി ആഘോഷം ജവഹര്‍ നാട്ടുത്സവ് -2025 സാംസ്‌കാരിക സമ്മേളനം. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംഘാടക സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ രജനി നാരായണന്‍ അധ്യക്ഷനായി.സിനിമ സീരിയല്‍ താരം ഉണ്ണിരാജ് ചെറുവത്തൂര്‍, മജീഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി എന്നിവര്‍ മുഖ്യാതിഥികളായി.
കെ വി കേളു ഇരിയ, ഗോപി മുളവന്നൂര്‍, ഷിബിന്‍ ഉപ്പിലിക്കൈ, വിജയന്‍ ശങ്കരംപാടി, മാസ്റ്റര്‍ മഹിപാല്‍, അഡ്വ അബ്ദുള്‍ റഷീദ്, അഡ്വ. ഷാലു മാത്യു, അഡ്വ നവനീത് ചന്ദ്രന്‍, അശ്വിന്‍ കൊല്ലാലയില്‍, വിനു വേലാശ്വരം, എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സ് എടുത്തു.
കെ വി ഗോപാലന്‍ ഇരിയ, കെ ടി കണ്ണന്‍ കാട്ടുമാടം, സതീശന്‍ ഇരിയ, വിഷ്ണു കാട്ടുമാടം എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍അരങ്ങേറി.

error: Content is protected !!