തായന്നൂര്‍ ജോളി സൂപ്പര്‍ കപ്പ് 2K25 ഇന്ന് തുടക്കം

തായന്നൂര്‍ :കളിയാക്കണം ലഹരി കളിക്കളം ആകണം ചങ്ങാതി എന്ന സന്ദേശവുമായി തായന്നൂര്‍ ജോളി ആദിത്യമരുളുന്ന ജോളി സൂപ്പര്‍ കപ്പ് 2K25 ഇന്നുമുതല്‍ തായന്നൂര്‍ കഞ്ചാങ്കല്ല് ചന്ദ്രശേഖരന്‍ നായര്‍ഫ്‌ലൂഡ്ലൈറ്റ് സ്റ്റേഡിയം ( തായന്നൂര്‍ഹയര്‍ സെക്കന്ററി സ്‌കൂള്‍) മൈതാനിയില്‍ നടക്കും. വൈകിട്ട് 6 സ് വര്‍ണ്ണശബളമായ ഘോഷയാത്ര. 7 മണിക്ക് അമ്പലത്തറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എ.ബാബുരാജ് അരിയടല്‍ അധ്യക്ഷനാവും. അമേച്വര്‍ നാടക പ്രവര്‍ത്തകന്‍ പപ്പന്‍ ശ്യാമളാലയത്തെ ആദരിക്കും. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്അംഗങ്ങളായ ഇ.ബാലകൃഷ്ണന്‍,
രാജീവന്‍ ചീരോല്‍, അനില്‍ കുമാര്‍ എണ്ണപ്പാറ , ജി.എച്ച്.എസ്.എസ് തായന്നൂര്‍ ഹെഡ്മാസ്റ്റര്‍ കെ.സൈനുദ്ധീന്‍, സിനി ആര്‍ട്ടിസ്റ്റ്
അര്‍ജുന്‍ വിജയ്, ഉദയ തായന്നൂര്‍ സെക്രട്ടറി രമേശന്‍,ധന്യ എണ്ണപ്പാറ സെക്രട്ടറിശ്രീഹരി, യൂത്ത് ഫൈറ്റര്‍ എണ്ണപ്പാറ സെക്രട്ടറി പ്രിയേഷ് , ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍മുസ്തഫ തായന്നൂര്‍, സനു കഞ്ചംകല്ല് (ജോളി ഗ്ലോബല്‍ കൂട്ടായ്മ), അംബിക ബാബുരാജ് (ജോളി വനിത പ്രതിനിധി) എന്നിവര്‍ സംസാരിക്കും. കുഴിക്കോല്‍ , ടൂര്‍ണ്ണമെന്റ് കമ്മിറ്റി) കണ്‍വീനര്‍ എ.ചന്ദ്രന്‍ സ്വാഗതവും
ജോളി തായന്നൂര്‍സെക്രട്ടറി കെ.എ.വിനോദ് നന്ദിയും പറയും.തുടര്‍ന്ന് ക്ലബ് അംഗങ്ങള്‍ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും നടക്കും. 8.30.ഉദ്ഘാടനമത്സരത്തില്‍ Baasc കാലിച്ച നടുക്കവുംഗോള്‍ഡ് ഹില്‍ ഹദ്ദാദ് ബേക്കല്‍ഏറ്റുമുട്ടും.

error: Content is protected !!