കാഞ്ഞങ്ങാട് : എല്‍ഡിഎഫ് ബഹുജനറാലിയും പൊതുയോഗവും ഏപ്രില്‍ 21 ന് വൈകിട്ട് കാഞ്ഞങ്ങാട് നടക്കും. പ്രകടനമില്ല. പ്രവര്‍ത്തകര്‍ വൈകിട്ട് നാലിന് മലനാട് ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ഗ്രൗണ്ടിലേക്ക് എത്തണം. പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തകര്‍ വരുന്ന വാഹനങ്ങള്‍ നിശ്ചയിച്ച സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വരുന്നവര്‍ കാഞ്ഞങ്ങാട് മേല്‍പ്പാലത്തിന്റെ അടുത്ത് ഇറങ്ങി, വാഹനങ്ങള്‍ മേല്‍പ്പാലത്തില്‍ കൂടി പോയി റെയില്‍വേ സ്റ്റേഷന്, ഗാര്‍ഡര്‍ വളപ്പ് പ്രദേശത്ത് പാര്‍ക്ക് ചെയ്യണം. ഉദുമ മണ്ഡലത്തില്‍ നിന്നുള്ള വാഹനങ്ങള്‍ മന്‍സൂര്‍ ആശുപത്രിക്കടുത്ത് ആളുകളെ ഇറക്കി വാഹനങ്ങള്‍ ആശുപത്രിക്ക് മുന്നിലുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യണം കാഞ്ഞങ്ങാട് മണ്ഡലത്തില്ല്െ വാഹനങ്ങള്‍ മലനാട് ടൂറിസ്റ്റ് ഹോമിന് മുന്നില്‍ ആളുകളെ ഇറക്കി അപ്സര ലോഡ്ജിന് പുറകുവശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ ആളുകളെ ഇറക്കി അതിഞ്ഞാല്‍ സ്റ്റേറ്റ് ഹൈവേയുടെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്യണം. ഗതാഗത തടസം ഒഴിവാക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാകണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്അഭ്യര്ഥിച്ചു.
എല്‍ഡിഎഫ് ബഹുജനറാലിയും പൊതുയോഗവും 21 ന് കാഞ്ഞങ്ങാട്; മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
