ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള : ടൗണ്‍ ബോയ്‌സ് പുതിയകോട്ട ക്വാര്‍ട്ടറില്‍ കടന്നു;  ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോടിന്റെ താരങ്ങളുമായി ഇറങ്ങുന്ന ബി എന്‍ ബ്രദേഴ്‌സ് ബദരിയ നഗര്‍ ഫിറ്റ് വെല്‍ കോഴിക്കോടിന്റെ താരങ്ങളുമായി ഇറങ്ങുന്ന ടീസ്പൂണ്‍ ഫുഡ്‌സ് നാഷണല്‍ എഫ്‌സി കോട്ടപ്പുറം തമ്മില്‍ മത്സരിക്കും

കാഞ്ഞങ്ങാട്:ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ് എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലെ അവസാന മത്സരത്തില്‍ മെഡി ഗാര്‍ഡ് അരീക്കോടിന്റെ താരങ്ങളുമായി ഇറങ്ങിയ എച്ച്& കെ തായ്ലാന്‍ഡ് ബ്രദേഴ്‌സ് ഒളവറയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി കെ ഡി എസ് കിഴിശ്ശേരിയുടെ താരങ്ങളുമായി കളത്തില്‍ ഇറങ്ങിയ ടൗണ്‍ ബോയ്‌സ് പുതിയ കോട്ട ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ഒരു മണിക്കൂര്‍ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.മത്സരത്തിലൂട നീളം മികച്ച പ്രകടനം നടത്തിയ ടൗണ്‍ ബോയ്‌സിന്റെ വിദേശ താരം ബോണ്‍സണ്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ജ്യോതി ബസു അംഗം ഉപഹാരം നല്‍കി.മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി കാഞ്ഞങ്ങാട് സഹകരണ ആശുപത്രി പ്രസിഡണ്ട് അഡ്വ: പി അപ്പുക്കുട്ടന്‍, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത്,വ്യാപാരി ഗംഗാധര പൊതുവാള്‍, കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ആര്‍ എം ഒ ഡോ. മാളവിക, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഡോ:സിദ്ധാര്‍ത്ഥ രവീന്ദ്രന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായി കളിക്കാരുമായി പരിചയപ്പെട്ടു.ഇന്ന് നടക്കുന്ന ആദ്യ ക്വാര്‍ ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റോയല്‍ ട്രാവല്‍സ് കോഴിക്കോടിന്റെ താരങ്ങളുമായി ഇറങ്ങുന്ന ബി എന്‍ ബ്രദേഴ്‌സ് ബദരിയ നഗര്‍ ഫിറ്റ് വെല്‍ കോഴിക്കോടിന്റെ താരങ്ങളുമായി ഇറങ്ങുന്ന ടീസ്പൂണ്‍ ഫുഡ്‌സ് നാഷണല്‍ എഫ്‌സി കോട്ടപ്പുറം തമ്മില്‍ മത്സരിക്കും
ഹെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരംതുടങ്ങുന്നത്

 

error: Content is protected !!