ചന്തേര : ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 2.9 ഗ്രാം എംഡിഎം യുമായി യുവാവ് അറസ്റ്റില്‍. ചെറുവത്തൂര്‍ പയ്യങ്കി സ്വദേശി സബ്രാസ് അഹമ്മദ് ആണ് അറസ്റ്റിലായത്. മടക്കര, തലക്കാട്ട് എന്ന സ്ഥലത്ത് വെച്ച് ചന്തേര സബ്ബ് ഇന്‍സ്പെകടര്‍ കെ പി സതീഷും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
സബ്രാസ് അഹമ്മദിന്റെ പേരില്‍ മുന്‍പും ലഹരി ഉപയോഗിച്ച കേസ് ഉണ്ട്. കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മാഫിയ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് പിടിയിലായയെന്ന് പോലീസ് പറഞ്ഞു. പരിശോധനയില്‍ എസ് ഐ ക്ക് പുറമെ
അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ ലക്ഷ്മണന് , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ വി ശ്രീജു, ശ്രീജിത്ത് കയ്യൂര്‍, സുധീഷ് ഓരി, സിവില്‍ പോലീസ് ഓഫീസര്‍ എം ദീപേഷ്, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് എന്നിവരുമുണ്ടായിരുന്നു
