ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘ പരിപാര്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് പന്തം കൊളുത്തി പ്രകടനം നടത്തി

കാഞ്ഞങ്ങാട്: രാജ്യത്ത് ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യ വേദി ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് പന്തം കൊളുത്തി പ്രതിഷേധിച്ചു.
പുതിയ വഖഫ് നിയമത്തിന്റെ പേരുപറഞ്ഞു ആക്രമണം അഴിച്ചുവിടനാണ് പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ശ്രമിക്കുന്നത്.വോട്ടു ബാങ്ക് മാത്രം ലക്ഷ്യം വച്ച് കലാപത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് ബംഗാള്‍ മുഖ്യ മന്ത്രി മമത ബാനര്‍ജിയാണെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധ പ്രകടനം ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി വി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. വി എച്ച് പി ജില്ല സെക്രട്ടറി നാരായണന്‍ വാഴക്കോട്, ഹിന്ദു ഐക്യവേദി ജില്ല വര്‍ക്കിങ് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ബിജെപി ജില്ല കമ്മറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍, ഹിന്ദു ഐക്യവേദി ജില്ല കമ്മറ്റി അംഗം അജയകുമാര്‍ നെല്ലിക്കാട്ട്,ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി പറശിനി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് അശോകന്‍ കാരാട്ട്, ജില്ല ട്രഷറര്‍ വിജയന്‍ കല്യാണ്‍ റോഡ്, ബി ജെ പി അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗംഗാധരന്‍ ആനന്ദാശ്രമം, സുരേഷ് കീഴൂര്‍ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന്നേതൃത്വംനല്‍കി.

error: Content is protected !!