പാലക്കുന്ന്: നാട്യരത്‌നം കണ്ണന്‍ പാട്ടാളി കഥകളി ട്രസ്റ്റിനു വേണ്ടി പുതുതായി നിര്‍മ്മിച്ച സ്മാരക മന്ദിര ഉദ്ഘാടനവും ആംഫി തിയേറ്റര്‍ സമര്‍പ്പണവും വാര്‍ഷിക ദിനാചരണവും ഇന്നും നാളെയുമായി അരവത്ത് വച്ച് നടക്കും. ഇതോടനുബന്ധിച്ച് രണ്ടു ദിവസങ്ങളില്‍ ആറ് സെഷനുകളിലാ യി ദേശീയ സെമിനാര്‍ സംഘടിപ്പിക്കും .തെയ്യം കല-കലാകാരന്‍ – അതിജീവനവും ഉപജീവനവും, അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ -സാംസ്‌കാരിക വെല്ലുവിളികള്‍ -ഭീഷണികള്‍,കളരിയും തെയ്യവും സാധര്‍മ്മ്യ വൈധര്‍മ്യങ്ങള്‍ – നയരൂപീകരണം – സോദാഹരണക്ലാസ്, തെയ്യം മാറുന്ന കാലം -മാറുന്ന കല, അതിജീവനത്തിന്റെ പ്രശ്‌നങ്ങള്‍ – കളരിപ്പയറ്റിനും നാടന്‍ കലകള്‍ക്കുമുള്ള വെല്ലുവിളികള്‍ , ഭീഷണികള്‍ എന്നീ വിഷയങ്ങളില്‍ കേരളത്തിനകത്തും പുറത്തും ഉള്ള അറിയപ്പെടുന്ന വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഇന്ന് വൈകിട്ട് നടക്കുന്ന സമ്മേളനം ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എ .എം ശ്രീധരന്റെഅധ്യക്ഷതയില്‍ അഡ്വ.സി .എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. വൈ.വി.കണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ഭാവഭാരതി പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും.
ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍
മുഖ്യാതിഥികളായി സംബന്ധിക്കും.ട്രസ്റ്റ് പുതുതായി നിര്‍മ്മിച്ച ആംഫി തിയേറ്റര്‍ നസീര്‍ വെളിയില്‍ നാടിനു സമര്‍പ്പിക്കും. തുടര്‍ന്ന് ട്രസ്റ്റിന് കീഴില്‍ കഥകളിഅഭ്യസനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും നടക്കും.
ഏപ്രില്‍ 20ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ട്രസ്റ്റ് വര്‍ഷംതോറും നല്‍കിവരുന്ന നാട്യാചാര്യ ,പ്രതിഭ പുരസ്‌കാര സമര്‍പ്പണവും ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം. ശ്രീധരന്റെ അദ്ധ്യക്ഷതയില്‍തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രദേശത്തെ പ്രമുഖ കലാകാരന്മാരെ അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎല്‍എ ആദരിക്കും . ഈ വര്‍ഷത്തെ നാട്യാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്‍ ആശാനാണ് . പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായത് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ ആശാന്‍ (കഥകളി സംഗീതം),കലാനിലയം ഉദയന്‍നമ്പൂതിരി ( കഥകളി ചെണ്ട ) എന്നിവരാണ് . സമാപന സമ്മേളനത്തിനും പുരസ്‌കാര സമര്‍പ്പണത്തിനും ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറും.കോട്ടക്കല്‍ സിഎം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സീത സ്വയംവരം – കിരാതം കഥകളിയും ഉണ്ടായിരിക്കും. ഡോ. എ.എം. ശ്രീധരന്‍, പി.വി. ഭാസ്‌കരന്‍,മധുമുദിയക്കാന്‍ , ഡോ. പി.കെ. ജയരാജന്‍. നാസര്‍ പട്ടേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു
