കാഞ്ഞങ്ങാട്:കോവിഡ് കാലത്ത് നാടക പ്രവര്‍ത്തകരുടെ ക്ഷേമത്തിനും അതോടൊപ്പംജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മയില്‍ രൂപീകരിച്ച തീയറ്റര്‍ ഗ്രൂപ്പ് നാടക മേഖലയില്‍ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം രാവണീശ്വരം ശോഭന ക്ലബ്ബുമായി ചേര്‍ന്ന് നാടകത്തെ ജനകീയമാക്കുന്നതിനും,പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനുംമായി തിങ്കളും താരകങ്ങളും എന്ന മൂന്ന് ദിവസത്തെ നാടക ക്യാമ്പും തീയറ്റര്‍ ഗ്രൂപ്പിന്റെ നാലാമത് രസിക ശിരോമണി പുരസ്‌കാര വിതരണവും മണ്ഡലം ഇ ചന്ദ്രശേഖരന്‍എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഈ വര്‍ഷത്തെ പുരസ്‌കാര ജേതാവ്‌നാടക പ്രവര്‍ത്തകര്‍ജയചന്ദ്രന്‍ തകഴിക്കാരന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.സംഘാടകസമിതി ചെയര്‍മാന്‍ കെ വി കൃഷ്ണന്‍ അധ്യക്ഷനായി.ഉദയന്‍ കുണ്ടംകുഴി ക്യാമ്പ് ഡയറക്ടറായി 45 കുട്ടികള്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ നാടക ക്യാമ്പ് ആണ് നടക്കുന്നത്. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌കെ സബീഷ്,ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ സി നാരായണന്‍ സ്വാഗതവും കെ സജീത നന്ദിയും പറഞ്ഞു. മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി ഷോട്ട്,രാവണപുത്രി, പുലികേശി 2, നൂല് കൊണ്ട് മുറിവേറ്റവര്‍ഇനി നാടകങ്ങളുടെ അവതരണവും, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ തീയറ്റര്‍ ഗ്രൂപ്പ് ട്രസ്റ്റ് അംഗങ്ങളായ ചന്ദ്രന്‍ കരുവാക്കോട് വീനിഷ് ബാബു,പ്രൊ:സി ബാലന്‍ ആദരിക്കും.20ന് നടക്കുന്ന സമാപന ചടങ്ങ് ജിനേഷ്‌കുമാര്‍ എരമം ഉദ്ഘാടനം ചെയ്യും.തീയറ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ മണി രാജ് അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ നീലേശ്വരം, പി മിനി,ഗംഗാധരന്‍ പള്ളിക്കാപ്പില്‍, വിനീഷ് ബാബു, എം ശ്രീനാഥ് എന്നിവര്‍സംബന്ധിക്കും.
തീയറ്റര്‍ ഗ്രൂപ്പ് കാഞ്ഞങ്ങാട് തിങ്കളും താരങ്ങളും നാടക ക്യാമ്പും പുരസ്‌കാര വിതരണവും നടന്നു
