ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി മരിച്ചു;  നീലേശ്വരം കുഞ്ഞാലിന്‍ കീഴിലെ ചന്ദ്രന്‍ ആണ് മരിച്ചത്

നീലേശ്വരം: പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന തൊഴിലാളി മരിച്ചു.
നീലേശ്വരം കുഞ്ഞാലിന്‍ കീഴിലെ ചന്ദ്രന്‍ (57) ആണ് മരിച്ചത്. ഈ മാസം 5 ന് വൈകിട്ട് നീലേശ്വരം പാലക്കാട്ടെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്നും അബദ്ധത്തില്‍ താഴത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ കണ്ണൂര്‍ ആംസ്റ്റര്‍ മിംസിലും പിന്നിട് ജില്ലാശുപത്രിയിലും ചികില്‍സയിലുമായിരുന്നു.  വെള്ളിയാഴ്ച രാത്രിയാണ് മരണം. അവിവാഹിതനാണ്. പരേതരയായ കുഞ്ഞിക്കണ്ണന്‍ –
കല്യാണി എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: സൗദാമിനി (പഴയങ്ങാടി), ബാലമണി, ശോഭ.

error: Content is protected !!