നീലേശ്വരം: ജില്ലയില്‍ വീണ്ടും മുക്കുപണ്ട തട്ടിപ്പ്. കരിന്തളം സര്‍വീസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേരെ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലം പാറവാളൂരിലെ പ്രസാദിന്റെ ഭാര്യ എ വി രമ്യ, കണ്ണൂര്‍ സ്വദേശിയും നീലേശ്വരത്ത് താമസക്കാരനുമായ ഷിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ്
26.400 ഗ്രാം വ്യാജ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പ ണയപ്പെടുത്താന്‍ ശ്രമിച്ചത്. കൊണ്ടുവന്ന ആഭരണങ്ങള്‍ പ രിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി മധുസൂദനന്റെ പ രാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്ത ത്. നീലേശ്വരത്തെ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയിരുന്ന രമ്യ അവിടെ വച്ചാണ് ഷിജിത്തിനെ പരിച യപ്പെട്ടത്. തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ രമ്യ ഷിജിത്തിനോട് പണം കടം ചോദിച്ചു. പണമില്ലെന്ന് പറഞ്ഞ് ഷിജിത്ത് പണയം വെക്കാന്‍ ആഭരണം നല്‍കുകയായിരുന്നുവെന്ന് രമ്യ പോലീസിനോട് പറഞ്ഞു. അതേസമ യം പ്രതി ചേര്‍ക്കപ്പെട്ട രതികലക്ക് വ്യാജ സ്വര്‍ണം പണയവുമായി ബന്ധമില്ലെന്നും ഇവരെ മാപ്പുസാക്ഷി യാക്കുമെന്നും പോലീസ് പറഞ്ഞു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് കാഞ്ഞങ്ങാട്, കോട്ടച്ചേരി ബ്രാഞ്ച് 11.9 ഗ്രാം വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 65,726 രൂപ കൈക്കലാക്കിയതിന്
മാനേജര്‍ അതിയാമ്പൂര്‍ കുന്നുമ്മല്‍ ഹൗസിലെ എം മഞ്ജുളയുടെ പരാതിയില്‍ അജാനൂര്‍ കൊളവയല്‍ മു ട്ടുന്തലയിലെ എ നൗഷാദിനെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. 2025 ജനുവരി 23 ന് ആണ് കേസിനാസ്പദമായ സംഭവം.
