പാറപ്പള്ളി: ഉത്തര കേരളത്തിലെ പ്രമുഖ തീര്‍ത്ഥാന കേന്ദ്രവും മതമൈത്രി പ്രതീകവുമായ പ്രസിദ്ധ പാറപ്പള്ളി മഖാം ഉറൂസിന് ആരംഭം കുറിച്ചു. 21 ന് സമാപിക്കും. ആയിരക്കണക്കിന് ആളുകള്‍പങ്കെടുക്കുന്ന ഉറൂസിന് ആരംഭം കുറിച്ച് കൊണ്ട്സ്ഥലം ഖത്തീബ് മുനീര്‍ ഫൈസി ഇര്‍ഫാനിയുടെ നേത്രത്വത്തില്‍ നടന്ന മഖാം പ്രാര്‍ത്ഥനയ്ക്ക് ശേഷം ചെയര്മാന് സ്വാലിഹ് വൈറ്റ് ഹൗസ് പതാക ഉയര്‍ത്തി. തുടര്‍ന്ന് മഗ് രിബ് നിസ്കാരത്തിന് ശേഷം സ്വലാത്ത് മജ്ലിസ് നടന്നു. തുടര്‍ന്ന് 5 ദിവസം നീണ്ട് നില്ക്കുന്ന ഉറൂസ് കാഞ്ഞങ്ങാട് സംയുക്ത ഖാസിയും, സമസ്ത പ്രസിഡണ്ടുമായ സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് ഹാജി, കെ ,അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.മുനീര്‍ ഫൈസി ഇര്‍ഫാനി ആ മുഖ പ്രഭാഷണവും നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ വ്യക്തികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കു മുള്ള ഉപഹാരങ്ങള്‍ ചടങ്ങില്‍ വെച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിതരണം ചെയ്തു. പാറപ്പള്ളി മഖാംമിന്റെയും ഔലിയാക്കളുടെ പാദസ്പര്‍ഷമേറ്റ സ്ഥലവും ഉറൂസിന്റെ ഒരു പഴയ കാല ഫോട്ടോവും ഒന്നാക്കി ഫ്രെയിം ചെയ്ത് അമ്പലത്തറയിലെ ഭിന്നശേഷിക്കാരനായ മുഹമ്മദ് കുഞ്ഞി ജമാ അത്ത് പ്രസിഡണ്ട് കെ, അബൂബക്കര്‍ മാസ്റ്ററെ ഏല്‍പ്പിച്ചത് ഉറൂസ് വേദിയില്‍ ശ്രദ്ധേയയമായി. ഉറൂസിന്റെ ഭാഗമായി നടത്തപ്പെടുന്ന ജില്ലാതല മാപ്പിളപ്പട്ട് മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള ട്രോഫികള്‍ ഉറൂസ് കമ്മിറ്റി ട്രഷര്‍ മുനമ്പം പ്രകാശനം ചെയ്തു. കെ.എം, അബ്ദുല്‍ റഹിമാന്‍, എ എം, ബഷീര്‍ പറക്കളായി, എ, ഉമ്മര്‍ പാറപ്പള്ളി പി.അബ്ദുല്ല ഹാജി, ടി കെ, ഇബ്രാഹിം, ലത്തീഫ് കാട്ടിപ്പാറ, ടി.കെ, റഫീഖ് എന്നിവര്‍ സംബന്ധിച്ചു.എംകെ.ഹസൈനാര്‍ കുണ്ടടുക്കം സ്വാഗതവും മുനമ്പം മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു. ഏപ്രില്‍ 18 ന് വെള്ളിയാഴ്ച്ചമഗ് രിബ് നിസ്കാരത്തിനു ശേഷം മജ്ലിസ്ന്നൂര്‍ നടക്കും. ചെറുമോത്ത് ഉസ്താദ് (ബഷീര്‍ ബാഖവി കീഴ്ശ്ശേരി) നേതൃത്വം നല്‍കും. രാത്രി 9 മണിക്ക് മുനീര്‍ ഹുദവി വിളയില്‍ മതപ്രഭാഷണം നടത്തും .
19 ന് മഗ് രിബ് നിസ്കാരത്തിന് ശേഷം ബുര്‍ദ മജ്ലിസ് നടക്കും. അല്‍ഹാഫിള് സ്വാദിഖ് അലി അല്ഫാളിലി ഉസ്താദ് ആന്റ് പാര്‍ട്ടി നേതൃത്വം നല്‍കും. തുടര്‍ന്ന് 9 മണിക്ക് പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും. 20ന്ഞായറാഴ്ച വൈകുന്നേരം 5മണിക്ക് ജില്ലാതല മാപ്പിളപ്പാട്ട് മത്സരം നടക്കും. രാത്രി 8:30ന് സമാപന സമ്മേളനം നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം
നടത്തും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മുന്‍ പാറപ്പള്ളി ജമാഅത്ത് പ്രസിഡണ്ടുമാരായഎം, ഹസൈനാര്‍ ഹാജി പറക്കളായി, ടി കെ, ഖാലിദ് പാറപ്പള്ളി, മുന്‍ മുദരീസ് ഹസ്സന് അര്‍ഷദി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഉറൂസ് കമ്മിറ്റി ചെയര്മാന് സ്വാലിഹ് വൈറ്റ് ഹൗസ് അധ്യക്ഷത വഹിക്കും .ഏപ്രില്‍ 21ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മൗലൂദ് പാരായണവും കൂട്ടപ്രാര്‍ത്ഥനയും നടക്കും. സയ്യിദ് ശിഹാബുദ്ദീന് അല്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4:30ന് അന്നദാനം വിതരണം നടക്കും. അന്നദാന വിതരണത്തോടെ ഉറൂസ് പരിപാടികള്‍ സമാപിക്കുന്നില്ലെന്നും അന്നേദിവസം രാത്രി 9 മണിക്ക് നവാസ് പാലേരിയുടെ ഇസ്ലാമിക കഥാപ്രസംഗം നടക്കുമെന്നും ഉറൂസ് വേളയില്‍ പാറപ്പള്ളി വലിയുല്ലാഹി നഗറിലേക്ക് എത്തുന്ന ആയിരങ്ങള്‍ക്ക് നാരങ്ങ വെള്ളവും ചായയുംഭക്ഷണവും ഏര്പ്പാട്ചെയ്തിട്ടുണ്ടെന്നും വാഹന ഗതാഗത്തിന് തടസ്സം നേരിടാതിരിക്കാന്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ പാര്ക്കിംഗ്സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
