നെല്ലിക്കാട്ട് പൂക്കത്ത് വളപ്പ് തറവാട്ടില്‍ കളിയാട്ടം സമാപിച്ചു

കാഞ്ഞങ്ങാട്: പുരാതനമായ നെല്ലിക്കാട്ട് പൂക്കത്ത് വളപ്പ് തറവാട്ടില്‍ കളിയാട്ടത്തിന്റെ ഭാഗമായി വടക്കേ മലബാറില്‍ അപൂര്‍വമായി മാത്രം കെട്ടിയാടപ്പെടുന്ന യോഗ്യാര്‍ അകമ്പടി തെയ്യം അരങ്ങത്തെത്തി. തുടര്‍ന്ന് കോലത്തിന്‍ ന്മേല്‍ കോലമായി മത സൗഹാര്‍ദം വിളിച്ചോതി രസകരമായ ഉമ്മച്ചി തെയ്യവും, ഉഗ്ര മൂര്‍ത്തിയായ കുട്ടിച്ചാത്തനും അരങ്ങത്തെത്തി. രക്തേശ്വരി, വിഷ്ണു മൂര്‍ത്തി, ധര്‍മ ദൈവമായ പൂക്കളത്ത് ചാമുണ്ടിയും കളിയാട്ടത്തിന്റെ ഭാഗമായി കെട്ടിയാടി. വൈകീട്ട് വിളക്കിലരിയോടെ കളിയാട്ടം സമാപിച്ചു

error: Content is protected !!