തൃശൂര്‍: കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനുള്ള കേരള പഞ്ചായത്ത് വാര്‍ത്താ ചാനല്‍ പുരസ്കാരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്. തൃശൂര്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന കേരള പഞ്ചായത്ത് വാര്‍ത്താ ചാനല്‍ പുരസ്കാരോത്സവത്തില് അവാര്‍ഡ് പ്രഖ്യാപിച്ചു. 25,000 രൂപ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്ന ശേഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ നൂതനവും ഭാവനാപൂര്‍ണ്ണവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരെഞ്ഞെടുത്തത്. പുരസ്കാര വിതരണ ചടങ്ങ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു ഉല്‍ഘാടനം ചെയ്തു.
സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് പുരസ്കാരം നല്കി. ഇന്ത്യന്‍ ഫുട്ബോള്‍ മാന്ത്രികന് ഡോ: ഐ.എം വിജയന്, മുന്‍ എം.പി സോമശേഖരന്‍ എന്നിവര്‍ മുഖ്യ അതിഥികളായി ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ബ്ലോക്ക് പഞ്ചായത്തിനുള്ള ‘സമഗ്ര’ പുരസ്കാരവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ഒന്നാം സ്ഥാനം കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. താഴെ പറയുന്ന ശ്രദ്ധേയമായ പദ്ധതികള്‍ ഭാവനാപരമായി നടപ്പിലാക്കുന്നതിന് ഇക്കാലയളവില്‍ സാധിച്ചിട്ടിട്ടുണ്ട്.
1) സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി വൃക്കരോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുന്നു.
2) സൗജന്യ മൊബൈല്‍ വെറ്റിനറി ക്ലീനിക്ക് ആരംഭിച്ചു. തുടര്‍ച്ചയായ നാലാം വര്‍ഷവും മുടങ്ങാതെ ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി വെറ്റിനറി ക്ലീനിക്കിന്റെ സേവനം അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നു.
3) ട്രാന്‍സ്ജെന്റേഴ്സ് കലാ ട്രൂപ്പ്.
ട്രാന്‍സ്ജെന്റേഴ്സ് വിഭാഗത്തിന്റെ ഉപജീവന മാര്‍ഗ്ഗത്തിനും അവരുടെ കലാ സാംസ്കാരിക പ്രവര്‍ത്തനത്തിനുമായി പ്രത്യേക കലാ ട്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നു.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഈ വിഭാഗത്തിനായി ഇത്തരം ഒരു പദ്ധതി നടപ്പിലാക്കിയത്.
4) Bio-diversity digital Register.
ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ആ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഒരു നമ്പൂര്‍ണ്ണ Digital Register തയ്യാറാക്കുന്നത്.
‘ഒറ്റമരം കാവല്ല ‘ എന്ന ഒരു Bio-diversity documentary യും തയ്യാറാക്കി പ്രദര്‍ശനം തടത്തുന്നു. ചൈനീസ് international ഡ്രാഗണ്‍ ഫെസ്റ്റിലും അഹമദാബാദ് ഡോക്യുമെന്ററി ഫെസ്റ്റിലും ഫൈനല്‍ റൗണ്ടിലേക്ക് തെരെഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുകയുണ്ടായി.
5) മെഗാ തൊഴില്‍ മേളകള്‍.
തുടര്‍ച്ചയായി എല്ലാ വര്‍ഷവും മെഗാ തൊഴില്‍ മേളകള്‍ സംഘടിപ്പിച്ചു.
വനിതകള്‍ക്കായി
‘She turn ‘ എന്ന പേരില്‍ പ്രത്യേക തൊഴില്‍ മേളയും നടത്തി.
6) മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം.
a) വിപുലമായ RRF സംവിധാനം ഒരുക്കി പ്രവര്‍ത്തനം തുടങ്ങി.
മാലിന്യത്തില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പൈപ്പ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ തുടങ്ങി.
b) ബ്ലോക്ക് പരിധിയിലെ എല്ലാ ഹൈ സ്കൂളുകളിലും waste Bin കള്‍ സ്ഥാപിച്ചു.
c) ബ്ലോക്ക് പരിധിയിലെ എല്ലാ ടൗണ്‍ഷിപ്പുകളിലും Bottle booth കള്‍ സ്ഥാപിച്ചു.
d) ഷീപാഡ് പദ്ധതി ബ്ലോക്കിലെ മുഴുവന്‍ ഹൈസ്കൂളുകളിലും പെണ്‍കുട്ടികള്‍ക്കാവശ്യമായ പാഡ്, ഉപയോഗിച്ച ശേഷം സംസ്കരിക്കാനാവശ്യമായ ഇന്‍സിനേറ്റര്‍ എന്നിവ സ്ഥാപിച്ചു.
e) പ്രധാനപെട്ട 2 ടൂറിസം കേന്ദ്രങ്ങളില്‍
Take a Break കള്‍ നിര്‍മ്മിച്ചു.
7) അഗ്രോ കാര്‍ണിവല്‍ കര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 15 ദിവസം നീണ്ടു നില്ക്കുന്ന അഗ്രോ കാര്‍ണിവല്‍ സംഘടിപ്പിച്ചു.
8) ടൂറിസം പദ്ധതി നടപ്പിലാക്കാന്‍ 70 സെന്റ് സ്ഥലം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമായി വാങ്ങി പ്രവര്ത്തനങ്ങള്തുടങ്ങി.
