കാഞ്ഞങ്ങാട് : തണല്‍മരം കട പുഴകി മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ തണല്‍ മരം നട്ടു നന്മമരം പ്രവര്‍ത്തകര്‍
കോട്ടച്ചേരി ട്രാഫിക് ഗോകുലം ടവറിന് മുന്നിലുള്ള തണല്‍മരമാണ് ഇന്നലെ രാവിലെ ത്തേക്ക് കടപുഴകിയത്.
പടര്‍ന്നുപന്തലിച്ച ‘തണല്‍മരങ്ങള്‍ പൊള്ളുന്ന വേനലില്‍ നഗരത്തിലെത്തു ന്നവര്ക്കുംഓട്ടോ തൊഴിലാളികള്‍ക്കും ഹോംഗാര്‍ഡിനും ഏറെ ആശ്വാസമായിരുന്നു തണല്‍ വിരിച്ചു നിന്ന ഈ ജമൈക്കന്‍ ചെറിമരം. നിറയെ പഴങ്ങളും മരത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മരം വേരോടെ നിലംപതിച്ചത്. ഇതിന് തൊട്ടടുത്ത് തന്നെ മറ്റൊരുമരം ഉണങ്ങി നശിക്കുകയും ചെയ്തിരുന്നു. ഇന്നലെ വെകിട്ട് കാഞ്ഞങ്ങാട്ടെ നന്മമരം പ്രവര് ത്തകരായ സലാം കേരള, ടി.കെ. വിനോദ്, വിനു വേലാശ്വരം, റഹ്മാന് പാണത്തൂര്‍, പുഷ്പ കൊളവയല്‍, ബഷീര്‍ കൊത്തിക്കാല്‍ എന്നിവരെത്തി വലിയ കുഴിയെടുത്ത് പുതിയ മരം വെച്ചുപിടിപ്പിക്കുക യായിരുന്നു. ഉണങ്ങിയ മരത്തിന്റെ സ്ഥാനത്ത് ഓട്ടോ തൊഴിലാളികളും ഇന്നലെ മരം നട്ടു.
നഗരത്തിന് തണലേകിയ മരം കടപുഴകി വീണു; മണിക്കൂറുകളുകള്ക്കുള്ളില് പുതിയമരം നട്ടു നന്മമരം പ്രവര്‍ത്തകര്‍
