അബൂദാബി കീ ഫ്രെയിം ഇന്റര്‍നാഷണല്‍ പത്താം വാര്‍ഷികത്തിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍

നീലേശ്വരം: ഗള്‍ഫിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സാംസ്‌കാരിക സംഘടനയായ കീ ഫ്രെയിം ഇന്റര്‍നാഷണല്‍ ബാലവേദിയുടെ പത്താം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളുടെ ആഘോഷിക്കാന്‍ ജനറല്‍ബോഡിയോഗം തീരുമാനിച്ചു. 2025-26കാലയളവില്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് വിദേശത്തും കേരളത്തിലുമായി സംഘടിപ്പിക്കുന്നത്. ബാലവേദിയുടെ പുതിയ ഭാരവാഹികളായി മയൂഖഷാജി (പ്രസിഡന്റ് ), സൈഗ സജീഷ് (ജന:സെക്ര)ദേവാങ്കി പി ഹരി (ജോ. സെക്ര),ദക്ഷ ധര്‍മ്മിക് (ആര്‍ട്ട് സെക്രട്ടറി),അനാമിക എസ് വരുണ്‍, ഇഷാന പ്രദീപ് (മീഡിയ കണ്‍വീനര്‍),അനുഗ്രഹ വിനയകുമാര്‍, അഷ് ഫിയ അന്‍വര്‍ (പ്രോഗ്രാം കോ-ഓഡിനേറ്റര്‍മാര്‍ )എന്നിവരെ തിരഞ്ഞെടുത്തു.കീ ഫ്രെയിം ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ റാഫി വക്കവും പ്രോഗ്രാം ഡയറക്ടര്‍ കുഞ്ഞി നീലേശ്വരവും സംബന്ധിച്ച സൂം മീറ്റിംഗിലൂടെയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

error: Content is protected !!