കാസര്‍കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പ്രഖ്യാപിച്ചത്. എം. ജനനി, എ.കെ. കയ്യാര്‍, എം. ബല്‍രാജ്, മണികണ്ഠ റൈ, മുരളീധര്‍ യാദവ്, എച്ച്. ആര്‍. സുകന്യ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത് എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും എന്‍. മധു, സഞ്ജീവ് പുലിക്കൂര്‍, മഹേഷ് ഗോപാല്‍, പ്രമീള മജല്‍, പുഷ്പ ഗോപാലന്‍, അശ്വിനി കെ.എം. എന്നിവരെ ജില്ലാ സെക്രട്ടറിമാരായും വീണ അരുണ്‍ ഷെട്ടിയെ ജില്ലാ ട്രഷററായുമാണ്പ്രഖ്യാപിച്ചത്.
