ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍ രോഗി അനുപാതം ശ്രാസ്ത്രീയമായി നിര്‍വചിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യം: കെ.ജി.എം.ഒ എ

കാഞ്ഞങ്ങാട് : കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 59ാം വാര്‍ഷികം കാഞ്ഞങ്ങാട് കെ ജി എം ഒ എ മന്ദിരത്തില്‍ വെച്ച് ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സുനില്‍ പി കെ പതാക ഉയര്‍ത്തി. അസോസിയേഷന്‍ ദിന സന്ദേശം നല്‍കി. ചടങ്ങില്‍ മുന്‍കാല സംസ്ഥാന നേതാക്കളെയും റിട്ടയര്‍ ചെയുന്ന സംസ്ഥാന സമിതി അംഗങ്ങളായ ഡോ ജമാല്‍ അഹമ്മദ്, ഡോ.രമേഷ് കുമാര്‍, ഡോ. മുഹമ്മദാലി എന്നിവരെ ആദരിച്ചു. വിവിധ ജില്ലകളില്‍ നിന്നും 150ല്‍ പരം പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ജോബിന്‍ ജോസഫ് സ്വാഗതം പറഞ്ഞു. മാനേജിങ്ങ് എഡിറ്റര്‍ ഡോ ബിജോയ് സി പി, ട്രഷറര്‍ ഡോ ശ്രീകാന്ത്, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി ഡോ ഡി ജി രമേഷ്നന്ദിപറഞ്ഞു.

error: Content is protected !!