പയ്യന്നൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ വിജയന്‍തെരുവത്തിന്റെ ‘ വെയില്‍ ഉറങ്ങട്ടെ ‘കാവ്യ സമാഹാരം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ടോപ് ഫോം ഓഡിറ്റോറിയത്തില്‍ വി.കെ രവീന്ദ്രന്റെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരന്‍ ഡോ.സോമന്‍ കടലൂര്‍ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും വാഗ്മിയുമായ പ്രകാശന്‍ കരിവെള്ളൂര്‍ പുസ്തകം ഏറ്റുവാങ്ങി. കെ.ശിവകുമാര്‍ ( പയ്യന്നൂര്‍താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി) പുസ്തകം പരിചയപ്പെടുത്തി.ടി.ഭരതന്‍, രാഘവന്‍ കടന്നപ്പള്ളി, കെ.കെ.അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ചടങ്ങിന് ഗണേഷ് പയ്യന്നൂര്‍ സ്വാഗതവും വിജയന്‍തെരുവത്ത് നന്ദിയുംപറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ വിജയന്‍തെരുവത്തിന്റെ ‘വെയില്‍ ഉറങ്ങട്ടെ’ പുസ്തക പ്രകാശനം നടന്നു
