കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ ഡയാലിസിസ് സെന്ററിന് നല്‍കി കുഞ്ഞു മക്കള്‍

കാഞ്ഞങ്ങാട്: വൃക്ക രോഗികളുടെ പ്രയാസം എത്രത്തോളം ഉണ്ട് എന്ന് ആ കുഞ്ഞു മനസ്സിന് ഒരുപക്ഷേ അറിയില്ലായിരിക്കാം, എങ്കിലും സഹജീവികളോടുള്ള സ്നേഹവും, കരുതലും, നന്മയും ആവോളം ഉണ്ട് നോര്‍ത്ത് ചിത്താരിയിലെ അഞ്ചു വയസ്സുകാരി ഫാത്തിമത്ത് ഫൈഹക്കും സഹോദരന്‍ മൂന്ന് വയസ്സുകാരന്‍ അഹമ്മദ് ഫസക്കും. കുടുക്കയില്‍ സ്വരൂപിച്ച തങ്ങളുടെ സമ്പാദ്യമായ ഒമ്പതിനായിരത്തോളം രൂപയാണ് നിരവധി വൃക്ക രോഗികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കി മാതൃകയായ ചിത്താരി ഡയാലിസിസ് സെന്ററിന് നല്‍കിയത്. നോര്‍ത്ത് ചിത്താരിയിലെ സലീമിന്റെയും തസീനയുടെയും മക്കളാണ്. ഫൈഹ പാലക്കുന്ന് ഗ്രീന്‍ വുഡ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ യു കെ ജി വിദ്യാര്‍ത്ഥിനിയാണ്. തുക ഡയാലിസിസ് സെന്റ്റര്‍ അഡ്മിനസ്‌ട്രേറ്റര്‍ ഷാഹിദ് പി വിക്ക് കൈമാറി.

 

 

error: Content is protected !!