ജനാധിപത്യത്തിന്റെ നെടും തൂണുകള്‍ അപകടത്തിലായതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി: പ്രൊഫസര്‍: കാനാ എം.സുരേശന്‍

കൊടക്കാട് : ജുഡീഷ്യറി എക്‌സിക്യൂട്ടീവ്, പ്രസ് തുടങ്ങിയ ജനാധിപത്യത്തിന്റെ നെടും തൂണുകള്‍ വലിയ അപകടത്തിലാണെന്ന് പ്രഫ. കാന എം. സുരേശന്‍ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാസര്‍കോട് ജില്ലാ സമ്മേളനം, കൊടക്കാട് പൊള്ളപ്പൊയില്‍ കൈരളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, കപടശാസ്ത്രങ്ങള്‍ തുടങ്ങി സാമൂഹ്യ വിരുദ്ധമായ പലതും തഴച്ചു വളരുന്ന പുതിയ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ കൊണ്ടു മാത്രമല്ല, മനുഷ്യര്‍ക്ക് രോഗങ്ങള്‍ വരുന്നതെന്നും പ്രഫ. സുരേശന്‍ അഭിപ്രായപ്പെട്ടു. ഓര്‍ഗാനിക് ഫാമിംഗിന് ഒരടി സ്ഥാനവുമില്ല. ശാസ്ത്രമാണ് ശരി, പാരമ്പര്യത്തെ നിരാകരിക്കേണ്ടവയാണെങ്കില്‍, അവയോട് മൃദുസമീപനം പാടില്ല. ഉപഗ്രഹവിക്ഷേപണ ദൗത്യവുമായി ബന്ധപ്പെട്ട് ഗണപതിയ്ക്ക് തേങ്ങ ഉടയ്ക്കലും, അതിന്റെ നിര്‍മ്മിതിയുടെ മിനിയേച്ചര്‍ രൂപം തിരുപ്പതി ഭഗവാന് സമര്‍പ്പിക്കകയും ചെയ്യുന്ന സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞരോടുള്ള തന്റെ പ്രതിഷേധവും അദ്ദേഹം തുറന്ന് പറഞ്ഞു. പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.ടി.കാര്‍ത്ത്യായനി അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി, ഇ. കുഞ്ഞിരാമന്‍, എ.വി.രമണി, ടി.വി.ശ്രീധരന്‍, സി.എം.വിനയചന്ദ്രന്‍, പി.പി രാജന്‍,എ.എം.ബാലകൃഷ്ണന്‍, പ്രദീപ് കൊടക്കാട്, പി.പി.സുകുമാരന്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം നാളെ (വെള്ളി ) സമാപിക്കും. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, പരപ്പ, കാസര്‍കോട് മേഖലകളില്‍ നിന്ന് തെരെഞ്ഞെടുത്ത 150 പ്രതിനിധികള്‍ പങ്കെടുക്കുന്നു.

error: Content is protected !!