കോട്ടപ്പാറ : വാഴക്കോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ബ്രഹ്‌മശ്രീ ഇരിവല്‍ കേശവ തന്ത്രി അവര്‍കളുടെ മുഖ്യ കാര്‍മികത്വത്തില്‍ ന പ്രതിഷ്ഠാദിന മഹോത്സവം ചടങ്ങുകളും ആധ്യാത്മിക, കലാപരിപാടികളുടെ നടന്നു.ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വേശ്വര വിളക്ക് പൂജ, ഇരിയ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതിയുടെ നേതൃത്വത്തില്‍ ഭജന, നാഗ സ്ഥാനത്ത് പൂജ, മഹാപൂജ, അന്നദാനം എന്നിവ നടന്നു. മുളവന്നൂര്‍ ഭഗവതി ക്ഷേത്രം പൂരക്കളി സംഘം അവതരിപ്പിച്ച പൂരക്കളി ഭക്തജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി.
വാഴക്കോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു
