ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള: മൈതാനം നിറഞ്ഞ മത്സരത്തില്‍ ബ്രദേഴ്‌സ് ബാവാ നഗറിന് 6-2 ന്റെ ജയം

കാഞ്ഞങ്ങാട്:മൈതാനത്തിന്റെ എവിടെ നിന്നും എതിര്‍ ടീമിന്റെ ഗോള്‍വല ചലിപ്പിക്കാന്‍ കഴിയുന്ന മികവിന്റെ പര്യായമായി മാറിയ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ താരങ്ങളുമായി കെ സെവന്‍ സോക്കര്‍ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേളയില്‍ നിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി കളത്തില്‍ ഇറങ്ങിയ ബ്രദേഴ്‌സ് ബാവാ നഗര്‍ നഗറിന് കെ എം ജി മാവൂരിന്റെ താരങ്ങളുമായി കളത്തില്‍ ഇറങ്ങിയ ഹദ്ദാദ് നഗറിനെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഏപ്രില്‍ 5 മുതല്‍ 24 വരെ രാത്രി എട്ടുമണിക്ക് നടത്തുന്ന എസ് എഫ് എ അംഗീകൃത അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാട്ടറില്‍ കടന്നു. മുഴുവന്‍ സമയവും ആവേശകരമായ മത്സരത്തിനാണ് ഗാലറി സാക്ഷിയായത് .ബാവാ നഗറിന് വേണ്ടി കളത്തിലിറങ്ങി 3 ഗോളുകള്‍ നേടിയ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ അച്ചുടു ഇന്നലത്തെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. വി. ജയന്‍ ഉപഹാരം നല്‍കി.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് കാസര്‍കോട് ജില്ലയിലെ അഭിമാനമായ സിനിമാതാരം രാജേഷ് മാധവന്‍ ,മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയന്‍. കെ. വി, ബാല സംഘം ജില്ലാ പ്രസിഡന്റ് അനുരാഗ്. എം,ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍. ദീപുരാജ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.ടൂര്‍ണമെന്റില്‍ ഇന്ന് മത്സരമില്ല നാളെ നടക്കുന്ന ആവേശ പോരാട്ടത്തില്‍ ടൗണ്‍ ബോയ്‌സ് പുതിയകോട്ടയ്ക്ക് വേണ്ടി കെ ഡി എസ് കിഴിശേരിയുടെ താരങ്ങളും എഫ് സി ഒളവറയ്ക്ക് വേണ്ടി മെഡിഗാര്‍ഡ് അരീക്കോടും കളത്തില്‍ ഇറങ്ങും. കെ ഡി എസിനു വേണ്ടി സെവന്‍സ് കളിക്കളത്തിലെ ക്രിസ്ത്യനോ എന്നറിയപ്പെടുന്ന ആഷിഖ് ഉസ്മാന്‍ ബൂട്ട് കെട്ടും.രാത്രി എട്ടുമണിക്കാണ് കളിതുടങ്ങുന്നത്.

error: Content is protected !!