പെരിയ ഗോകുലം ഗോശാലയില്‍ 9 ദിവസം നീണ്ടു നില്ക്കുന്ന ബാല പ്രബോധിനി ശില്പശാല പ്രശസ്ത സംഗീതജ്ഞന് വെള്ളിക്കോത്ത് വിഷ്ണു ഭട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗോശാല മാനേജിംഗ് ട്രസ്റ്റി വിഷ്ണുപ്രസാദ് ഹെബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ നാഗരത്ന ഹെബ്ബാര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിശ്വനാഥ് ബാംഗ്ലൂരിന്റെ നാണയ സ്റ്റാമ്പ് പ്രദര്‍ശനം നടന്നു. രണ്ടാം ദിവസമായ ഇന്ന് 197 രാജ്യങ്ങളിലെ കറന്‍സിയും അറുനൂറോളം പ്രശസ്തരുടെ ഓട്ടോ ഗ്രാഫും പ്രദര്‍ശിപ്പിക്കും.
ബാലപ്രബോധിനിക്ക് ഗോശാലയില്‍ തുടക്കം
