നെഹ്‌റു ബാലവേദി സര്‍ഗ്ഗ വേദി വെള്ളിക്കോത്ത് പ്രഥമ വിദ്വാന്‍ പി കേളു നായര്‍ സ്മാരക പുരസ്‌കാരം നാടക പ്രവര്‍ത്തകന്‍ പ്രശാന്ത് നാരായണന്

കാഞ്ഞങ്ങാട് : വിദ്വാന്‍ പി കേളുനായരുടെ പേരില്‍ നെഹ്‌റു ബാലവേദി സര്‍ഗ്ഗ വേദി വെള്ളിക്കോത്ത് ഏര്‍പ്പെടുത്തിയ പ്രഥമ വിദ്വാന്‍ പി കേളു നായര്‍ സ്മാരകം പുരസ്‌കാരം മരണാനന്തര ബഹുമതിയായി നാടക പ്രവര്‍ത്തകന്‍ പ്രശാന്ത് നാരായണന് നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനഞ്ചായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പത്രപ്രവര്‍ത്തകന്‍ ശശിധരന്‍ മംഗത്ത്, ക്ലബ്ബ് രക്ഷാധികാരി പി.വിജയകുമാര്‍, ആര്‍ട്ടിസ്റ്റ് ശശിധരന്‍ വെള്ളിക്കോത്ത് എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

മൂന്നു പതിറ്റാണ്ടായി നാടക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പ്രശാന്ത് നാരായണന്‍ തിരുവനന്തപുരം വെള്ളയാണി സ്വദേശിയായിരുന്നു. മോഹന്‍ലാലും മുകേഷും വേഷമിട്ട ഛായാമുഖി എന്ന നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. മുപ്പതോളം നാടങ്ങള്‍ എഴുതിയിട്ടുണ്ട്. അറുപതോളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് പ്രശാന്ത് നാരായണന്‍. മെയ് 10 ന് വെള്ളിക്കോത്ത് വെച്ച് നടക്കുന്ന വിദ്വാന്‍ പി യുടെ അനുസ്മരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ നെഹ്‌റു ബാലവേദി സര്‍ഗ്ഗ വേദി രക്ഷാധികാരി മാരായ മുരളീധരന്‍ മാഷ്, പി ജയചന്ദ്രന്‍, കെ ഗോപി, ദിനേശ് കുമാര്‍, സെക്രട്ടറി ബി കെ പ്രജിത്ത് , ട്രഷറര്‍ എം രവീന്ദ്രന്‍, ശശിധരന്‍ വെള്ളിക്കോത്ത്, കെ വി അര്‍ജുന്‍, പി കെ കൃഷ്ണപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!