കാഞ്ഞങ്ങാട്: മഡിയന്‍ ക്ഷേത്രപാലക ക്ഷേത്രത്തിന്റെ അധീനതയില്‍ വരുന്ന മടിയന്‍ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ തറവാട് കളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവില്‍ സമാപനമായി. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കാര്‍ന്നോന്‍ തെയ്യം, വിഷ്ണുമൂര്‍ത്തി, തറവാട്ട് അമ്മയായ പടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാട്, ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട് എന്നിവയും നടന്നു. കളിയാട്ട മഹോത്സവത്തിന് എത്തിച്ചേര്‍ന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ഭഗവത്പ്രസാദമായി അന്നദാനവുംനല്‍കി.
