കേരള പോലീസ് അസോസിയേഷന്‍ മെഗാ രക്തദാന ക്യാമ്പില്‍ 74 പേര്‍ രക്തം നല്‍കി; രക്ത ദാന ക്യാമ്പ് അഡിഷണല്‍ എസ്പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഈ മാസം 29 ന് കാസര്‍കോട് ജീവാസ് മനസ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. ജില്ല കണ്‍വെന്‍ഷന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്ത ദാന ക്യാമ്പ് അഡിഷണല്‍ എസ്പി പി.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. 74 പേര്‍ രക്തം നല്‍കി. കെ പി ഒ എ ജില്ല സെക്രട്ടറി പി രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.പി.വി രാജീവന്‍, ജില്ല ട്രഷറര്‍ ടി.വി സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ ക്യാമ്പിന്റെ ഭാഗമായി. ബ്ലഡ് ബേങ്ക് യൂണിറ്റിലെ ഡോക്ടര്‍ സൗമ്യയും ജീവനക്കാരും ക്യാമ്പ് നിയന്ത്രിച്ചു. കെ.പി.എ ജില്ല പ്രസിഡന്റ് ബി രാജ്കുമാര്‍, സെക്രട്ടറി എ.പി സുരേഷ്, ജോയിന്റ് സെക്രട്ടറി ടി.വി പ്രമോദ്, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗങ്ങളായ പി. പ്രകാശന്‍, പി.പി. അമല്‍ദേവ് സംഘാടക സമിതി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍, കണ്‍വീനര്‍ കെ. സുരേഷ്, വൈസ് ചെയര്‍മാന്‍ ആതിര, ജോയിന്റ് കണ്‍വീനര്‍ എന്‍ ഡി വിനീത് എന്നിവര്‍നേതൃത്വംനല്‍കി.

 

 

error: Content is protected !!