കാഞ്ഞങ്ങാട് : ജില്ലയിലെ ഗണിത അധ്യാപകരുടെ കൂട്ടായ്മയായ ‘കാസ്‌റോ മാത് സ് സംഗമവും യാത്രയായപ്പും കാഞ്ഞങ്ങാട് രാജ് റെസിഡന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മധുസുദനന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. വി.ദിനേശ അധ്യക്ഷനായി. ഗണിത നാമം കെ. അരവിന്ദ പ്രകാശനം ചെയ്തു. മുന്‍ ഡിഡിഇ നന്ദികേശന്‍, ഡി ഇ ഒ ഓഫീസ് പ്രതിനിധി സത്യഭാമ, ഗണിത ക്ലബ്ബ് കാസര്‍കോട് സെക്രട്ടറി കൃഷ്ണദാസ് പലേരി, ടോമി ഫിലിപ്പ്, സജിത, രാജേഷ് ഓള്‍നടിയന്‍, കെ.അനില്‍കുമാര്‍, എം. മുനീര്‍എന്നിവര്‍ സംസാരിച്ചു. ആര്‍. രാജു സ്വാഗതവും വി.ഗംഗാധരന്‍ നന്ദിയും പറഞ്ഞു തുടര്‍ന്ന് അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ഗണിത അധ്യാപകരുടെ കൂട്ടായ്മയായ ‘കാസ്‌റോ മാത് സ് സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു; ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മധുസുദനന്‍ ഉദ്ഘാടനം ചെയ്തു
