നീലേശ്വരം : വിദ്വാന് പി സ്മാരക ട്രസ്റ്റ്, നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പൊതുജന വായനശാല എന്നിവയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 18 ന് വിദ്വാന് പി സ്മൃതിദിനം ആചരിക്കും. നീലേശ്വരം പൊതുജന വായനശാലയിലാണ് ദിനാചരണ പരിപാടികള്‍. ഉച്ചയ്ക്ക് രണ്ടിന് സ്മരിപ്പിന് ഭാരതീയരെ വിദ്വാന് പി ജീവിതരേഖ പാനല്‍ പ്രദര്‍ശനം. നാടകസംവിധായകന്‍ വി ശശി ഉദ്ഘാടനം ചെയ്യും. പി യു ഉണ്ണിക്കൃഷ്ണന് നായര്‍ അധ്യക്ഷത വഹിക്കും. നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ പി ബിന്ദു, ചിത്രകാരന് ശ്യാമ ശശി, എഴുത്തുകാരനും പ്രഭാഷകനുമായ ഡോ കെ വി സജീവന്, സാംസ്കാരിക പ്രവര്ത്തകന് കെ പ്രസേനന്‍ എന്നിവര്‍ സംസാരിക്കും. ഗോവിന്ദ് രാജ് വെള്ളിക്കോത്ത് സ്വാഗതം പറയും. തുടര്‍ന്ന് വിദ്വാന് പിയും ഉത്തരകേരളത്തിലെ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം. വൈകിട്ട് നാലിന് വിദ്വാന് പിയുടെ സ്വാഗന്ത്ര്യസമര ഗീതങ്ങളും നാടക ഗാനങ്ങളും കോര്‍ത്തിണക്കി സംഗീതസായാഹ്നം. വൈകിട്ട് 4. 30 ന് ചേരുന്ന അനുസ്മരണ പരിപാടിയില്‍ ഡോ റഫീഖ് ഇബ്രാഹിം സ്മാരക പ്രഭാഷണം നടത്തും. കുഞ്ഞിക്കണ്ണന് കക്കാണത്ത് അധ്യക്ഷനാകും. ക്വിസ് മത്സര വിജയികള്‍ക്ക് ഡോ എം രാധാകൃഷ്ണന് നായര്‍ സമ്മാനങ്ങള്‍ നല്‍കും. നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്സന്‍ പി ഭാര്‍ഗവി, നഗരസഭാ കൗണ്‍സിലര്‍ ടി വി ഷീബ, മുതിര്‍ന്ന നാടക പ്രവര്ത്തകന് രാജ്മോഹന്‍ നീലേശ്വരം, സാംസ്കാരിക പ്രഭാഷകന്‍ ഡോ പി രാജന്, മുതിര്‍ന്ന സാംസ്കാരിക പ്രവര്ത്തകന് പി മുരളീധരന് എന്നിവര്‍ സംസാരിക്കും. സി പി ശുഭ സ്വാഗതവും എം മധുസൂദനന്നന്ദിയുംപറയും.
