ലയണ്‍സ് റീജിയണല്‍ സമ്മേളനം നടന്നു; കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സിയില്‍ ഡിസ്ട്രിക്ട് സെക്കണ്ട് വൈസ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ലയണ്‍സ് ഡിസ്ട്രിക്ക് 318 ഇയിലെ റീജിയണ്‍ 1 സമ്മേളനം കാഞ്ഞങ്ങാട് റോയല്‍ റെസിഡന്‍സിയില്‍ നടന്നു. ഡിസ്ട്രിക്ട് സെക്കണ്ട് വൈസ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തു. റീജിയണ്‍ ചെയര്‍പേര്‍സണ്‍ പി വി മധുസൂധനന്‍ അധ്യക്ഷനായി. കെ ഗോപി, അഡ്വ. കെ. വിനോദ് കുമാര്‍, വി വേണുഗോപാല്‍, കെ. സുകുമാരന്‍ നായര്‍, പി കെ പ്രകാശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. വി ഗോപിനാഥന്‍ സ്വാഗതവും സുകുമാരന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ജില്ലയിലെ 8 ക്ലബുകളായ സോണ്‍ 1 ലെ അജനൂര്‍, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് ടൗണ്‍, നിലേശ്വര്‍ നോര്‍ത്ത്, സോണ്‍ 2 ലെ കാസര്‍ഗോഡ്, കാസര്‍ഗോഡ് വിദ്യാനഗര്‍, ഉപ്പള, ചന്ദ്രഗിരി പങ്കെടുത്തു. മികച്ച സോണ്‍ ചെയര്‍മാന്മാരായ സുകുമാരന്‍ പൂച്ചക്കാടിനെയും പ്രൊഫ. വി. ഗോപിനാഥനെയും റീജിയണല്‍ ചെയര്‍മാന്‍ അവാര്‍ഡ് നല്‍കിഅനുമോദിച്ചു.

error: Content is protected !!