ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേള; ചാമ്പ്യന്മാര്‍ക്ക് മൂന്നു ഗോള്‍ ജയം; ഇന്ന് കെഎം ജി മാവൂരിന്റെ മിന്നും താരങ്ങളുമായി ഇറങ്ങുന്ന ഹാസ്‌ക്ക് ഹദ്ദാദ് നഗര്‍ കാഞ്ഞങ്ങാട് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ താരങ്ങളുമായി ഇറങ്ങുന്ന ബ്രദേഴ്‌സ് ബാവ നഗറുമായി മത്സരിക്കും

കാഞ്ഞങ്ങാട്: ‘ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന എസ് എഫ് എ അംഗീകൃത അഖിലേന്ത്യ കെ സെവന്‍സ് സോക്കര്‍ സീസണ്‍ ഫോറിന്റെ രണ്ടാം റൗണ്ടിലെ രണ്ടാം ദിവസത്തെ മത്സരത്തില്‍ ഫിറ്റ് വെല്‍ കോഴിക്കോടിന്റെ താരങ്ങളുമായി കളത്തിലിറങ്ങിയ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ നാഷണല്‍ എഫ് സി കോട്ടപ്പുറം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് അഭിലാഷ് എഫ് സി കുപ്പോത്തിന്റെ താരങ്ങളുമായി ഇറങ്ങിയ പാര്‍ക്കോ അതിയാമ്പൂരിനെ പരാജയപ്പെടുത്തി.

കളിയുടെ രണ്ടാം പകുതിയില്‍ എസ്മ,കിരണ്‍കുമാര്‍,അതുല്‍ എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി ഗോള്‍ നേടിയത്.വിജയികള്‍ക്ക് വേണ്ടി മൈതാനത്ത് നിറഞ്ഞുകളിച്ച സബീര്‍ ആണ് ഇന്നലത്തെ മത്സരത്തിലെ മികച്ച കളിക്കാരന്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത് താരത്തിന് ഉപഹാരം നല്‍കി.കളി ആരംഭിക്കുന്നത് മുന്നോടിയായി സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ രാജ്‌മോഹന്‍,ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡണ്ട് ശിവജി വെള്ളിക്കോത്ത്,ടീം മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സന്തോഷ് മോനാച്ച,ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഷിജു ചാലിങ്കാല്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.കൊവ്വല്‍ സ്റ്റോര്‍ ടീമംഗങ്ങള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും അരങ്ങേറി.ഇന്ന് രാത്രി എട്ടുമണിക്ക് നടക്കുന്ന മത്സരത്തില്‍ കെഎം ജി മാവൂരിന്റെ മിന്നും താരങ്ങളുമായി ഇറങ്ങുന്ന ഹാസ്‌ക്ക് ഹദ്ദാദ് നഗര്‍ കാഞ്ഞങ്ങാട്‌സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ താരങ്ങളുമായി ഇറങ്ങുന്ന ബ്രദേഴ്‌സ് ബാവ നഗറുമായി മത്സരിക്കും.

ചിത്രം അടിക്കുറിപ്പ്:-ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ഫുട്‌ബോള്‍ മേളയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായനാഷണല്‍ എഫ്‌സി കോട്ടപ്പുറം പാര്‍ക്കോ അതിയാമ്പൂര്‍ ന് എതിരെ മൂന്നാമത്തെ ഗോള്‍ നേടുന്നു

 

error: Content is protected !!