അറിവിന്റെ വെളിച്ചമേകി പുസ്തകക്കണിയൊരുക്കി വണ്ണാര്‍ വയല്‍ അഡ്വ.പി.കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയം കഥ കൈനീട്ടമായി നല്‍കി മഹാകവി പി. യുടെ മകന്‍

കാഞ്ഞങ്ങാട് : അറിവിന്റെ വെളിച്ചമേകുന്ന പുസ്തകങ്ങള്‍ കണിയായൊരുക്കി വണ്ണാര്‍ വയലിലെ പി കൃഷ്ണന്‍ നായര്‍ സ്മാരക ഗ്രന്ഥാലയം. മലയാള ഭാഷയില്‍ ‘രചിക്കപ്പെട്ട വിവിധ മേഖലയിലെ പുസ്തകങ്ങളാണ് വിഷുക്കണിയില്‍ ഇടം നേടിയത്. മഹദ്ഗ്രന്ഥങ്ങളും മത ഗ്രന്ഥങ്ങളും, വൈജ്ഞാനികഗ്രന്ഥങ്ങളും പുസ്തകക്ക ണിയായൊരുക്കി. മഹാകവി കുമാരനാശാന്റെയും വള്ളത്തോളിന്റെയും, ഉള്ളൂരിന്റെ കൃതികള്‍ വിഷുകണിയായി കണ്ട കുട്ടികള്‍ക്ക് കഥനീട്ടമായി നല്‍കി . മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ മകന്‍ വി. രവീന്ദ്രന്‍ നായരാണ് കുട്ടികള്‍ക്ക് ഒ.വി. വിജയന്റെ കടല്‍ ത്തീരത്ത് എന്ന കഥ കൈനീട്ടമായി നല്‍കിയത്. ഗ്രന്ഥാലയത്തിലെ വായനാ വെളിച്ചം പരിപാടിയുടെ ഭാഗമായാണ് പുസ്തകക്കണി ഒരുക്കിയത് .കവിയച്ഛന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച രവീന്ദ്രന്‍ നായര്‍ പി.യുടെ വിഷുപക്ഷിയുടെ പാട്ട് എന്ന കവിതയും ചൊല്ലി. ചടങ്ങില്‍ വായനാ വെളിച്ചം കണ്‍വീനര്‍ ദിവ്യാ പ്രമോദ് അധ്യക്ഷയായി. ഡോ.സി.ബാലന്‍, പി.പത്മനാഭന്‍, അനില്‍ പുളിക്കാല്‍, മാടിക്കാല്‍ നാരായണന്‍, പി.വി.ശ്യാമള , കവയിത്രി അനുശ്രീ, കരുണ്‍ രവീന്ദ്, എന്നിവര്‍പങ്കെടുത്തു.

error: Content is protected !!