പാറപ്പള്ളി മഖാം ഉറൂസ് ഏപ്രില്‍ 17 മുതല്‍ 21 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് :പ്രമുഖ സിയാറത്ത് കേന്ദ്രമായ പാറപ്പള്ളി മഖാം ഉറൂസ് ഏപ്രില്‍ 17 മുതല്‍ 21 വരെ തീയതികളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

17ന് വൈകിട്ട് 4 30ന് മഖാം സിയാറത്തിന് മുനീര്‍ ഫൈസി ഇര്‍ഫാനി നേതൃത്വം നല്‍കും.തുടര്‍ന്ന് സംഘാടകസമിതി ചെയര്‍മാന്‍ സ്വാലിഹ് വൈറ്റ് ഹൗസ് പതാക ഉയര്‍ത്തും. 7 ന് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. ഹാജി കെ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനാവും. നൗഷാദ് ബാഖവി ചിറയന്‍ കീഴ് മുഖ്യപ്രഭാഷണം നടത്തും. 18 ന് വൈകിട്ട് മജ്‌ലിസുന്നൂരിന് ചെറുമോത്ത് (ബഷീര്‍ ബാഖവി കീഴ്‌ശ്ശേരി), ജമാഅത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ പറക്കളായി അധ്യക്ഷനാവും.
മുനീര്‍ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും. 19 ന് ബുര്‍ദ മജ്ലിസിന് അല്‍ഹാഫിള് സ്വാദിഖ് അലി അല്‍ഫാളിലി ഉസ്താദ് ആന്റ് പാര്‍ട്ടി നേതൃത്വം നല്‍കും. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും. ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ എ ഉമ്മര്‍ പാറപ്പള്ളി അധ്യക്ഷനാവും.

20 ന് വൈകിട്ട് 4:30 ന് ജില്ലാതല മാപ്പിളപ്പാട്ട് മത്സരം.വിജയികള്‍ക്ക് 10001, 7001,5001 രൂപയും ട്രോഫിയും സമ്മാനിക്കും. രാത്രി 8.30 ന് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സ്വാലിദ് വൈറ്റ് ഹൗസ് അധ്യക്ഷനാകും. ഇ.പി.അബൂബക്കര്‍ അല്‍ ഖാസ്മി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.21ന് ഉച്ചക്ക് മൗലിദ് പാരായണം കൂട്ടപ്രാര്‍ത്ഥനക്കും സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി ഇസ്മായില്‍ സഅദി പാറപ്പള്ളി അധ്യക്ഷനാവും. 4.30 ന്അന്നദാനം രാത്രി 9ന് നവാസ് പാലേരി നയിക്കുന്ന ഇസ്ലാമിക കഥാപ്രസംഗം. ചടങ്ങിന് അബുദാബി ശാഖ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഖലീല്‍ കണ്ണോത്ത് അധ്യക്ഷനാവും.വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാജി കെ അബൂബക്കര്‍ മാസ്റ്റര്‍, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സാലിഹ് വൈറ്റ് ഹൗസ്, ജനറല്‍ കണ്‍വീനര്‍ എം കെ അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ മുനമ്പം മുഹമ്മദ് ഹാജി, വൈസ് ചെയര്‍മാന്‍ എ ഉമ്മര്‍ പാറപ്പള്ളി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി കെ ഇബ്രാഹിം, പ്രചരണ കമ്മറ്റി ചെയര്‍മാന്‍ ടി എം നാസര്‍, കണ്‍വീനര്‍ ഹമീദ് ഹാജി കാലിച്ചാംപാറ, റഹ്‌മാന്‍ അമ്പലത്തറ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!