ഗോള്‍ഡന്‍ കപ്പ് സംസ്ഥാന സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പോസ്റ്റര്‍ പ്രകാശനം നടന്നു ; ബല്ലാകടപ്പുറം വെസ്റ്റ് ബല്ല ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് 37-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 20 മുതല്‍ എം സി ബി എം എ എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്

കാഞ്ഞങ്ങാട് :ബല്ലാകടപ്പുറം വെസ്റ്റ് ബല്ല ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് 37-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 20 മുതല്‍ എം സി ബി എം എ എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന ഗോള്‍ഡന്‍ കപ്പ് സംസ്ഥാന സുപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ എംപി ശിഹാബ് അമേരിക്ക പ്രകാശനം ചെയ്തു. എംപി ജാഫര്‍ സ്വാഗതം പറഞ്ഞു സംഘടക സമിതി ചെയര്‍മാന്‍ വി അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. . സി.കെ. റഹ്‌മത്തുള്ള ,സി എച് മൊയ്തീന്‍കുഞ്ഞി യു കെ കുഞ്ഞാഹമ്മദ്, യൂനസ് സി എച്ച്, എം എസ് അബ്ദുല്‍ റഹ്‌മാന്‍ , സുമീര്‍ എ കെ , എം എസ് ഹാരിസ്, പി കുഞ്ഞബ്ദുള്ള, കെ ഹസൈനാര്‍ , വി മുഹമ്മദ് കുഞ്ഞി ഹാജി, വീ ഷബീര്‍ , എ കെ നാസര്‍ ബി അബ്ദുല്‍ റസാക്ക് , റാഷിദ് എംപി, എംകെ ഇബ്രാഹിം, പി അബ്ദുള്ള സിംഗപ്പൂര്‍, കെ എച്ച് ഉസ്മാന്‍ , ഇക്ബാല്‍ , കെ എച് ഹമീദ് , ഇര്‍ഷാദ് എം എസ് കെ എച് ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

error: Content is protected !!