ആവിക്കരയില്‍ അതിക്രമിച്ച് കടന്ന് വീടിന്റെ മതിലും തെങ്ങ് , കവുങ്ങ് , പച്ചക്കറികള്‍ മറ്റും നശിപ്പിച്ച സംഭവത്തില്‍ 10 സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

കാഞ്ഞങ്ങാട് : മുന്‍ വിരോധത്തിന്റെ പേരില്‍ അതിക്രമിച്ച് കടന്ന് വീടിന്റെ മതിലും വീട്ടുവളപ്പിലെ തെങ്ങ് , കവുങ്ങ് പച്ചക്കറികള്‍ മറ്റും നശിപ്പിച്ച സംഭവത്തില്‍ സി പി എം പ്രവര്‍ത്തര്‍ക്ക് എതിരെ കേസ്. ആവിക്കര യുവധാര ക്ലബ്ബിന് സമീപം താമസിക്കുന്ന പരേതനായ റിട്ട. എഡിഎം ടി കുഞ്ഞിക്കണ്ണന്റെ  മകന്‍ എ ജയരാജന്റെ പറമ്പിലാണ് അതിക്രമം നടന്നത്.

ഏപ്രില്‍ 13 ന് രാത്രി 11.30 മണിക്കും 14 ന് പുലര്‍ച്ചെ അഞ്ചിനും ഇടയിലുള്ള സമയത്താണ് സംഭവം. ജയരാജിന്റെ വയലിലുള്ള സമീപത്ത് ഫുട്‌ബോള്‍ കളിക്കുന്ന സംഘം ബോള്‍ അടിച്ച് വ്യാപകമായി പച്ചക്കറികളും മറ്റും നശിപ്പിച്ചിരുന്നു. ഇതിനെ ദിവസങ്ങള്‍ മുമ്പ് ജയരാജ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തില്‍ പിന്നിലെന്ന് ജയരാജ് ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നഗരസഭ കൗണ്‍സിലര്‍ ലക്ഷ്മിയുടെ മകന്‍ പ്രിയേഷ് , അജീഷ് , അനീഷ് ,റഫീഖ് തുടങ്ങി കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജയരാജ് പറയുന്നു.

error: Content is protected !!