പെരിയ: കായക്കുളം വിഷ്ണുദേവസ്ഥാന കളിയാട്ടഉത്സവം ഏപ്രില്‍ 14 മുതല്‍ 17വരെ വിവിധ ആധ്യാത്മിക കലാസാംസ്‌കാരിക പരിപാടികളോടെ നടക്കും. 14ന് പുലര്‍ച്ചെ 4 മണിക്ക് വിഷുക്കണി,6ന് ചിന്മയ സ്റ്റഡി സെന്ററിന്റെ വിഷ്ണു സഹസ്രനാമ, ലളിതാസഹസ്രനാമ പാരായണം,8ന് കലവറ നിറയ്ക്കല്‍ വൈകിട്ട് 6ന് ഭജന ,7ന് താഴത്ത് വീട് തറവാട് കളരിയില്‍ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത്,7.30ന് തിരുവാതിര,കൈകൊട്ടിക്കളി, രാത്രി 8 ന് തെയ്യം കൊടുക്കല്‍, വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ പടിഞ്ഞാര്‍ ചാമുണ്ഡി മോന്തിക്കോലം,10 ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം. 15ന് രാവിലെ 6ന് വിഷ്ണു, ലളിതാ സഹസ്രനാമ പാരായണം, 10 ന് വിഷ്ണുമൂര്‍ത്തി,പടിഞ്ഞാര്‍ ചാമൂണ്ഡി തെയ്യങ്ങളുടെ പുറപ്പാട്, രാത്രി 8ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, നാടുവാഴുന്നമ്മയുടെ തോറ്റം, 9ന് വിഷ്ണു ബ്രദേര്‍സ് ക്ലബും ക്ഷേത്രം മാതൃ സമിതിയും ചേര്‍ന്ന് നടത്തുന്ന വിവിധ കലാപരിപാടികള്‍, 10ന് വിഷ്ണു മൂര്‍ത്തിയുടെ കുളിച്ചേറ്റം. 16ന് രാവിലെ 6ന് വിഷ്ണു, ലളിതാ സഹസ്രനാമ പാരായണം, 10ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്,വൈകിട്ട് 3ന് നാടുവാഴുന്നമ്മ,ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട്, 7ന് വിഷ്ണു കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി, 8ന് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍,9ന് ദേവസ്ഥാനം മാതൃസമിതി അവതരിപ്പിക്കുന്ന നാടകം പടുതിരി, തുടര്‍ന്ന് വിഷ്ണുമുര്‍ത്തിയുടെ കുളിച്ചേറ്റം. 17ന് രാവിലെ 6ന് വിഷ്ണു,ലളിതാ സഹസ്രനാമ പരായണം, 11ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, വൈകിട്ട് 3ന് വടക്കേവാതില്‍ വിളക്കിലരിയോടു കൂടി കളിയാട്ട സമാപനം. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക്അന്നദാനം.
കായക്കുളം കളിയാട്ടത്തിന് നാളെ തുടക്കം
