മുന്നൊരുക്കമില്ലാതെ ബസ്റ്റാന്‍ഡ് അടച്ചത് പ്രതിഷേധാര്‍ഹം: ബി ജെ പി

കാഞ്ഞങ്ങാട് :നഗരസഭ യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് അടച്ചിട്ടത് . തീര്‍ത്തും അപക്വമായ നടപടി ആണെന്ന് ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ തീരുമാനം നടപ്പാക്കുന്നതിന് മുന്നായി നഗരത്തിലെ വ്യാപാരികളുടെയോ സാമൂഹ്യ പ്രവര്‍ത്തകരുമായോ കൂടിയാലോചന നടത്താത്തതും തിരിച്ചടിയായി. വിഷു, ഈസ്റ്റര്‍ തിരക്ക് മുന്‍കൂട്ടി കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. അതിന്റെ ഫലമായി വ്യാപാര സമൂഹവും പൊതുജനങ്ങളും കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. എത്രയും പെട്ടെന്ന് തിരക്ക് മുന്നില്‍ കണ്ട് താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും തകര്‍ന്നു വീഴാറായ ബസ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചു നീക്കി കൊണ്ട് പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയണമെന്നും അല്ലാത്ത പക്ഷം നിര്‍മ്മാണം നടത്തിയത് കൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല. അതുപോലെതന്നെ നഗരസഭയുടെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലം എത്തിക്കാനുള്ള ഒരു നടപടിയും ഇതുവരെ ആരംഭിച്ചതായി കാണുന്നില്ല. അതിനുള്ള സംവിധാനം ഒരുക്കിക്കൊണ്ട് ജലക്ഷാമം പരിഹരിക്കണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

error: Content is protected !!